പ്ലാവ് എന്ന വൃക്ഷത്തിന്‍റെ മധുരമാര്‍ന്ന പഴമാണ് ചക്ക. പ്ലാവിന്‍റെ ശാസ്ത്രനാമം – Artocarpus heterophyllus എന്നാണ്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ഔദ്യോഗികഫലമാണ് ചക്കകള്‍. തായ്തടിയിലും ശിഖരങ്ങളിലും ചക്കകള്‍ ഉണ്ടാകുന്നു. പച്ചച്ചക്കയും (ഇടിച്ചക്ക) പഴുത്തചക്കയും ഒരുപോലെ ഭക്ഷ്യപ്രദമാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ചക്കകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഉപയോഗിക്കപ്പെടുന്നതില്‍ കേവലം ശതമാനം മാത്രമേയുള്ളൂ. വരിക്ക, പഴം (കുഴ) എന്നീ രണ്ടിനം ചക്കയുണ്ട്. പ്ലാവിന്‍റെ ഏതുഭാഗവും ഉപയോഗപ്രദമാണ്. ഊര്‍ജദായകഘടകങ്ങളും ശരീരനിര്‍ണയഘടകങ്ങളും പ്രതിരോധഘടകങ്ങളും ചക്കയില്‍ സമൃദ്ധമാണ്.