മിര്‍ട്ടേസ്യേ (Myrtaceae) കുടുംബാംഗമായ Psidium guajavaഎന്ന ശാസ്ത്രനാമമുള്ള ചെറുവൃക്ഷമാണ് പേര. പോർത്തുഗീസ് പദമായ പേര (Pera ) (Pear) എന്നതിൽ നിന്നാണ് പേരയ്ക്ക് ആ പേര് കിട്ടിയത്. നമ്മുടെ നാട്ടില്‍ സുലഭമാണിത്. പേരയുടെ ഇല ഒന്നാന്തരം ഔഷധഭാഗമാണ്. തടിയുടെ തൊലിയിളക്കുന്ന സ്വഭാവമുണ്ട്. ഉയര്‍ന്നതോതില്‍ വൈറ്റമിന്‍ ഇ, കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ധാരാളം ആന്‍റി ഓക്സിഡന്‍റുകളുമുണ്ട്. ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കാനാകും. ഫൈബറുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. പാവപ്പെട്ടവന്‍റെ ആപ്പിളെന്നു പേരുണ്ട്. അമേരിക്കന്‍ പ്രദേശങ്ങളാണ് ജന്മനാട്. ലൈക്കോപ്പിന്‍, ക്വാര്‍സെറ്റിന്‍ കൂടുതലുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും.