ജില്ലാതല വിജയികൾ
Global Science Festival of Kerala (GSFK) യുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ജീവപരിണാമം വിഷയത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരങ്ങൾ പൂർത്തിയായി.
കാസർകോട്
ഫെബ്രുവരി 2 ന് ഓൺലൈനായി നടന്നു. ഡോ. പ്രസാദ് അലക്സ് ക്വിസ് മാസ്റ്ററായി.
Prize | Team | College | |
1 | അഖിൽ ടി.വി. | ആദർശ് വി. | എൽ.ബി.എസ്. എഞ്ചിനിയറിംഗ് കോളേജ്, കാസർകോട് |
2 | ലസിത വി | നിവേദ് പി | ഗവ ആർട്സ് & സയൻസ് കോളേജ് , ഉദുമ |
കണ്ണൂർ ജില്ല
കണ്ണൂർ എസ്എൻ കോളേജിൽ നടന്ന മൽസരം ഐക്യുഎസി കോർഡിനേറ്റർ ഡോ കെ പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാതല മത്സരത്തിൽ മാടായിപ്പാറ ക്രസന്റ് ബിഎഡ് കോളേജിലെ എസ് സജ്‌ന, ടിപി ശ്രുതി എന്നിവർ ഒന്നാം സ്ഥാനം നേടി. തളിപറമ്പ് സർസയ്യിദ് കോളേജിലെ ക്രിസ്റ്റി ജിൽസും മുഹമ്മദ് സാബിത്തും രണ്ടാം സ്ഥാനവും ഗവ. ബ്രണ്ണൻ കോളേജിലെ കെടി സഞ്ചിത്തും വി.കെ. ഗീതികയും മൂന്നാം സ്ഥാനവും നേടി. പ്രാഥമിക മൽസരത്തിൽ നിന്ന് തെരഞ്ഞെടുത്ത 9 കോളേജുകളുടെ ടീമാണ് ജില്ലാതല മൽസരത്തിൽ പങ്കെടുത്തത്. ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ പഠന കേന്ദ്രം കൺവീനർ പിവി മനോജ് കുമാർ അധ്യക്ഷനായി. ശാസ്ത്രകേരളം എഡിറ്റർ ടി കെ ദേവരാജൻ ഗ്ലാബൽ സയൻസ് ഫെസ്റ്റിവലിനെ സംബന്ധിച്ച് ആമുഖ പ്രസംഗം നടത്തി. കണ്ണൂർ സർവ്വകലാശാല സെനറ്റ് മെമ്പർ ഡോ കെ ജിതേഷ്, കോളേജ് സൂപ്രണ്ട് പ്രത്യുഷ് പുരുഷോത്തമൻ, ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന ട്രഷറർ പി പി ബാബു എന്നിവർ സംസാരിച്ചു. ശാസ്ത്രാവബോധ സമിതി കൺവീനർ പി കെ ബൈജു സ്വാഗതവും കെ വി തമ്പാൻ നന്ദിയും പറഞ്ഞു.
Prize | Team | College | |
1 | സജന എസ് | ശ്രുതി ടി.പിയ | ക്രസന്റ് ബി.എഡ് കോളേജ് , മാടായിപ്പാറ |
2 | മുഹമ്മദ് സാബിത്ത് | ക്രിസ്റ്റി ജിൽസ് | സർ സയ്യിദ് കോളേജ്, തളിപ്പറമ്പ് |
3 | ഗീതിക യു.കെ | സഞ്ജിത്ത് വി.കെ. | ഗവ ബ്രണ്ണൻ കോളേജ് , ധർമ്മടം |
വയനാട്
വയനാട് ജില്ലാതലം ജനുവരി 29 ന് വയനാട് മുട്ടിൽ ഓർഫനേജ് (WMO) കോളേജിൽ വെച്ച് നടന്നു. പ്രാഥമിക മൽസരത്തിൽ വിജയിച്ച 6 ടീമുകൾ മൽസരത്തിൽ പങ്കെടുത്തു. മുട്ടിൽ കോളേജ് ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ. വിജി പോൾ മൽസരം ഉത്ഘാടനം ചെയ്തു. പ്രൊഫ.കെ.ബാലഗോപാലൻ ഗ്ലോബൽ സയൻസ് ഫെസ്റ്റിനെ പറ്റി വിശദീകരിച്ചു. ശാസ്ത്രലേഖകനായ സാബു ജോസ് ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു. ശാസ്ത്രാവബോധ സമിതി ജില്ലാ കൺവീനർ വി.പി.ബാലചന്ദ്രൻ സ്വാഗതവും, ശാസ്ത്രസാഹിത്യ പരിഷത്ത് കൽപറ്റ മേഖല പ്രസിഡണ്ട് എം.പി.മത്തായി നന്ദിയും പറഞ്ഞു.
Prize | Team | College | |
1 | ഗിരി കൃഷ്ണൻ ആർ.ജി | അനുമോൾ ഷാജി | ഗവ കോളേജ് ഓഫ് വെറ്റിനറി & അനിമൽ സയൻസസ് , പൂക്കോട്, വയനാട് |
2 | ഫഖീം ജെബിൻ കെ.വി.എം. | വിജയലക്ഷ്മി പി. | ഗവ കോളേജ് ഓഫ് വെറ്റിനറി & അനിമൽ സയൻസസ് , പൂക്കോട്, വയനാട് |
3 | Prem Sidharth r | Hrishi Karthik N | കോളേജ് ഓഫ് അഗ്രിക്കൾച്ചർ, അമ്പലവയൽ |
കോഴിക്കോട്
കോഴിക്കോട് ജില്ലാതല മത്സരം ജനുവരി 29 10.00 മണിയ്ക്ക് ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മാനാഞ്ചിറ വെച്ച് നടന്നു. ഡോ. കെ.പി. അരവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കോർഡിനേറ്റർ ഡോ.ഉദയകുമാർ.വി. സ്വാഗതം പറഞ്ഞു. ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ.അരുൺകുമാർ ആശംസ നേർന്നു. ക്വിസ് മത്സരത്തിൽ 9 ടീമുകളാണ് ജില്ലാതല യോഗ്യത നേടിയത്. അതിൽ 8 ടീമുകൾ പങ്കെടുത്തു. ഡോ.കെ.പി. അരവിന്ദൻ ക്വിസ് മാസ്റ്ററായിരുന്നു. വിജയികൾക്ക് ഡോ: അരവിന്ദൻ , ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സയൻ്റിസ്റ്റ് മനോജ് പുറവങ്കര, പരിഷത് ജില്ലാ സെക്രട്ടറി വിനോദ് മാസ്റ്റർ എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.
ക്വിസ് കഴിഞ്ഞ ഉടനെ ആ കോളേജിലെ വിദ്യാർത്ഥികൾക്ക് ബഹിർ ഗ്രഹങ്ങളുടെ 30 വർഷങ്ങൾ എന്ന വിഷയത്തിൽ TIFR – ലെ സയൻ്റിസ്റ്റ് മനോജ് പുറവങ്കരയുടെ ക്ലാസ്സും നടത്തി. കോളേജിലെ 40 ഓളം MEd വിദ്യാർത്ഥികൾ പങ്കെടുത്തു. ബഹിർ ഗ്രഹങ്ങളെപ്പറ്റിയുള്ള അറിവുകൾ വിദ്യാർത്ഥികൾക്ക് ഒരു പുതിയ അറിവായിരുന്നു. തുടർന്ന് പ്രേമരാജൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ക്വിസ് മത്സര നടത്തിപ്പിന് സതീശൻ കാരശ്ശേരി, പ്രകാശൻ എന്നിവർ സഹായിച്ചു.
Prize | Team | College | |
1 | ജംഷീദ് എം.കെ. | മൃണാൾ വി.എസ്. | എൻ.ഐ.ടി. കാലിക്കറ്റ് |
2 | അതുല്യ കെ. | ദഹ്ദില പർവീൻ | സെന്റ് ജോസഫ് കോളേജ്, ദേവഗിരി |
3 | ആൽഫിൻ സജി | അശ്വതി വി.എം. | സെന്റ് ജോസഫ് കോളേജ് , ദേവഗിരി |
മലപ്പുറം
മലപ്പുറം ഗവണ്മെന്റ് ടിടിഐയിൽ നടന്ന ക്വിസ് മത്സരം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി അംഗം എ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ഡോ.പി.കെ. സുമോദൻ ക്വിസ് മാസ്റ്ററായി. ജില്ലാതലത്തിൽ 7 ടൂമുകളാണ് മത്സരിച്ചത്. പൊന്നാനി എം.ഇഎസ് കോളേജിലെ നവീൻ .എം.കെ ജിഷ്ണു ഗോപൻ.കെ.എൻ എന്നിവർ ഒന്നാം സ്ഥാനവും മലപ്പുറം ഗവ. ടി ടി ഐ യിലെ ജുമാന ഹസീൻ.പി സാദിയ പി എന്നിവർ രണ്ടാം സ്ഥാനവും മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിലെ ഫിറോഷ നദീന, വഫ മോൾ എന്നിവർ മൂന്നാം സ്ഥാനവും നേടി വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാന പുസ്തകങ്ങളും വിതരണം ചെയ്തു. ശാസ്ത്രാവബോധ സമിതി കൺവീനർ വി.രാജലക്ഷ്മി, രവി അക്ഷരം, ശശികുമാർ പി, അനൂപ്.പി. , കെ.ജി. ഐ.ടി.ഇ പ്രിൻസിപ്പൽ മുസ്തഫ കെ എന്നിവർ നേതൃത്വം നൽകി.
Prize | Team | College | |
1 | നവീൻ എം.കെ. | ജിഷ്ണു ഗോപൻ എം.കെ. | എം.ഇ.എസ്. കോളേജ് പൊന്നാനി |
2 | സാദിയ പി | ജുമാന ഹസീൻ | ജി.ഐ.ടി.ഇ. മലപ്പുറം |
3 | ഫിറോഷ നദീന | വഫ മോൾ | കെ.എച്ച്.എ.എം. യൂണിറ്റി |
പാലക്കാട്
പാലക്കാട് ജില്ലാ തലം ഫെബ്രുവരി 3 ശനിയാഴ്ച 10 മണിക്ക് ഗവണ്മെൻ്റ് വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ സി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. സുമ പി അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സെക്രട്ടറി ഡി.മനോജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് ക്വിസ് കോ-ഓഡിനേറ്റഡ ലക്ഷ്മണൻ (കോമേഴ്സ് വിഭാഗം) സ്വാഗതവും പരിഷത് യുവസമിതി ചെയർമാൻ ഹരിശങ്കർ നന്ദിയും പറഞ്ഞു. ആകെ 8 ടീമുകൾ പങ്കെടുത്തു. Elimination round നു ശേഷം 6 ടീമുകളെ വെച്ച് Final quiz നടത്തി. വിക്ടോറിയ കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുരേഷ് സർ ആയിരുന്നു ക്വിസ് മാസ്റ്റർ. പട്ടാമ്പി ഗവണ്മെൻ്റ് കോളേജിലെ വിഷ്ണു, വിവേക് വിജയൻ എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. വിക്ടോറിയ കോളേജിലെ അംബിക, കാർത്തിക എന്നിവരുടെ ടീം രണ്ടാം സ്ഥാനവും വിക്ടോറിയയിലെ തന്നെ സാവിത്രീദേവി, ശ്വേത എന്നിവർ മൂന്നാ സ്ഥാനവും നേടി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റിനു പുറമേ പുസ്തകങ്ങൾ സമ്മാനമായി നൽകി.
പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് നൽകി.
Prize | Team | College | |
1 | വിഷ്ണു | വിവേക് വിജയൻ | എസ്.എൻ.ജി.എസ്. പട്ടാമ്പി |
2 | അംബിക വി | കാർത്തിക | ഗവ വിക്ടോറിയ കോളേജ് , പാലക്കാട് |
3 | സാവിത്രി ദേവി | ശ്വേത | ഗവ വിക്ടോറിയ കോളേജ് , പാലക്കാട് |
തൃശ്ശൂർ
എൽതുരുത്ത് സെൻ്റ് അലോഷ്യസ് കോളേജിൽ നടന്ന മത്സരം പ്രിൻസിപ്പൽ ഡോ.ചാക്കോ ജോസ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല , ശാസ്ത്രാവബോധസമിതി ജില്ലാകൺവീനർ സി.ബാലചന്ദ്രൻ, ഡോ. ജെല്ലി ലൂയിസ്, കെ.വി.ആൻ്റണി എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. ഡോ.ജയിൻ ഡി. തേറാട്ടിൽ ക്വിസ് മാസ്റ്ററായിരുന്നു. പരിഷത്ത് പ്രവർത്തകരായ എം.എൻ.ലീലാമ്മ, എ.പ്രേമകുമാരി, കെ.ബി.മധുസൂദനൻ, ടി.സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി. നാട്ടിക എസ്.എൻ കോളേജിലെ കെ.എം. മഹേഷ് , വി.എസ്. അമൃത എന്നിവരുടെ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ കെ.ലിയറ്റ്, ആർ.ചിന്മയി എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും എസ്.അനന്തലക്ഷ്മി, കെ.വിഷ്ണു എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
Prize | Team | College | |
1 | മഹേഷ് കെ.എം. | അമൃത വി.എസ് | എസ്.എൻ.കോളേജ് നാട്ടിക |
2 | ചിന്മയി ആർ | ലിയറ്റ് പോൾ | സെന്റ് തോമസ് കോളേജ്, തൃശ്ശൂർ |
3 | ആനന്ദ ലക്ഷ്മി എസ്. | വിഷ്ണു കെ. | സെന്റ് തോമസ് കോളേജ് തൃശ്ശൂർ |
എറണാകുളം
എറണാകുളം ജില്ലാതല മത്സരം ആലുവ യുസി കോളേജിൽ വെച്ച് നടന്നു. സ്വാഗതം കൺവീനർ ടി.പി. സുകുമാരൻ പറഞ്ഞു. ഡോക്ടർ സുനിൽ എബ്രഹാം അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഡോക്ടർ പുന്നൂസ് ഉദ്ഘാടനം നടത്തി. ക്വിസ് മാസ്റ്റർ ഡോ.ജാനിഷ് നേതൃത്വം നൽകി. പങ്കെടുക്കേണ്ടിയിരുന്ന 16 ടീമുകളിൽ 12 ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനവുംആലുവ യുസി കോളേജ് ടീമുകൾ കരസ്ഥമാക്കി രണ്ടാം സ്ഥാനം എറണാകുളം മഹാരാജാസ് കോളേജ് ടീം എല്ലാവർക്കും സമ്മാനങ്ങൾ നൽകി സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Prize | Team | College | |
1 | അലൻ അലക്സ് പി | അതുൽ രാജ് | യു.സി.കോളേജ് ആലുവ |
2 | ഐശ്വര്യ എം. | അഭിജിത് പി. | മഹാരാജാസ് കോളേജ് , എറണാകുളം |
3 | നഫീസ ഇസഹാക്ക് | അനന്യബേബി | യു.സി.കോളേജ് ആലുവ |
കോട്ടയം
കോട്ടയം ജില്ലാതല മത്സരം ജനുവരി 30 ന് രാവിലെ 10.30 ന് ഹെൻറി ബേക്കർ കോളേജ്, മേലുകാവിൽ വെച്ച് നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഗിരീഷ് കുമാർ ജി.എസ്. ജില്ലാ ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പി ജില്ലാ സെക്രട്ടറി വിജു കെ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് ക്വിസ് ക്ലബ്ബിന്റെ കോഡിനേറ്റർ പോൾ മാത്യൂസ്, ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ബിപിൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രശ്മി മാധവ്, വിഷ്ണു ശശിധരൻ, യുവസമിതി ജില്ലാ കൺവീനർ ജിസ്സ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയായ അനസൂയ ആയിരുന്നു ക്വിസ് മാസ്റ്റർ. 10 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പ്രാഥമിക മത്സരത്തിൽ ആദ്യ ആറ് സ്ഥാനങ്ങളിൽ വന്നെത്തിയ ടീമുകൾ ഫൈനൽ റൗണ്ടിന് യോഗ്യത നേടി. കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ജി.എസ്., ജില്ലാ സെക്രട്ടറി വിജു കെ നായർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. കോളേജ് ക്വിസ് ക്ലബ് കോഡിനേറ്റർ പോൾ മാത്യൂസ് നേതൃത്വം നൽകി.
Prize | Team | College | |
1 | ലിസ് മെറിൻ രഞ്ജിത്ത് | ശില്പ രമേശ് | സിഎംഎസ് കോളേജ്, കോട്ടയം |
2 | ബ്രയാൻ സെബാസ്റ്റ്യൻ മുക്കാടൻ | ഡേയിൻ ബേബിച്ചൻ | എസ് ബി കോളേജ്, ചങ്ങനാശ്ശേരി |
3 | അപർണ സുധീഷ് | ആൻ മരിയ സജി | അൽഫോൻസാ കോളേജ്, പാലാ |
ഇടുക്കി
ഫെബ്രുവരി 2 ന് ഓൺലൈനായി നടന്നു. ഡോ. പ്രസാദ് അലക്സ് ക്വിസ് മാസ്റ്ററായി.
Prize | Team | College | |
1 | അനുരാഗ് എസ് | ഡാലിയ സൂസൻ തോമസ്. | ഗവ. എഞ്ചിനിയറിംഗ് കോളേജ്, ഇടുക്കി |
2 | ഗോകുൽ എച്ച്.വി | ഹരികൃഷ്ണൻ വി.കെ. | ഗവ. എഞ്ചിനിയറിംഗ് കോളേജ്, ഇടുക്കി |
ആലപ്പുഴ
ആലപ്പുഴ ജില്ലാതല മത്സരം ചേർത്തല ശ്രീനാരായണ കോളേജിലെ ഗുരുവരം സെമിനാർ ഹാളിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ സെക്രട്ടറി ശ്രീ. സി. പ്രവീൺ ലാൽ അദ്ധ്യക്ഷനായ ചടങ്ങിൽ ശ്രീ എൻ.ആർ ബാലകൃഷ്ണൻ, ഡോ. ടി. പ്രദീപ്, രമ്യ രമണൻ, ടി. ജസ്ന എന്നിവർ സംസാരിച്ചു. സെന്റ് മൈക്കിൾസ് ചേർത്തല, എം. എസ്. എം. കായംകുളം, കെ.യു.സി.ടി.ഇ – ആര്യാട് , മാവേലിക്കര എന്നീ കോളേജുകളിൽ നിന്നായി 7 ടീം പങ്കെടുത്തു. ഫിസിക്സ് വിഭാഗം ഹെഡ് ഡോ. എൻ. സവിതയാണ് ക്വിസ് നയിച്ചത്. ഒന്നാം സ്ഥാനം ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ ഭ്യാഗ്യലക്ഷ്മി ആനന്ദ്, എയ്ഞ്ചൽ എം. ജെ. എന്നിവർ നേടി. രണ്ടാം സ്ഥാനം എം.എസ്.എം. കോളേജ് കായംകുളത്തെ വിഷ്ണു എസ്. മുഹമ്മദ് റാസി എന്നിവർക്കു ലഭിച്ചു. മൂന്നാം സ്ഥാനം നേടിയത് മാവേലിക്കര കെ.യു.സി.ടി.ഇ.യിലെ അഞ്ചന എസ് ആർ , വിജിൽ എ. എന്നിവരാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റും മറ്റ് എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകി.
Prize | Team | College | |
1 | ഭാഗ്യലക്ഷ്മി ആനന്ദ് | ഏയ്ഞ്ചൽ എം.ജെ | സെന്റ് മൈകകിൾസ് കോളേജ്, ചേർത്തല, ആലപ്പുഴ |
2 | വിഷ്ണു എസ്. | മുഹമ്മദ് റാസി | എം.എസ്.എം. കോളേജ് കായംകുളം |
3 | അഞ്ജന എസ്.ആർ. | വിജിൽ എ | കെ.യു.സി.ടി.ഇ. മാവേലിക്കര |
പത്തനംതിട്ട
പത്തനംതിട്ട ജില്ലാതല മത്സരം കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ വെച്ചു നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗം പ്രൊഫ. ശ്രീകല കെ.എസ്. സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ലാ പ്രസിഡന്റ് പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജോർജ്ജ് കെ അലക്സ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം തോമസ് ഉഴുവത്ത്, സുവോളജി വിഭാഗം തലവൻ ഡോ. ജിൻസു വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു. ഉദ്ഘാടന പരിപാടിക്ക് ഡോ. ജോബ് ലിയോ നന്ദി പറഞ്ഞു. ഗവ ആർട്സ് & സയൻസ് കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹൈറുന്നീസ എം. ആയിരുന്നു ക്വിസ് മാസ്റ്റർ. മത്സരാർത്ഥികൾക്ക് എല്ലാവർക്കും പുസ്തക സമ്മാനും സർട്ടിഫിക്കറ്റും നൽകി.
Prize | Team | College | |
1 | ആദർശ് ജെ | ബിനോയ് ജോയ് | കത്തോലിക്കേറ്റ് കോളേജ്, പത്തനംതിട്ട |
2 | ദിപേന്ദു നായർ | സുജിത് ഗിരീഷ് | വി.എൻ.എസ്. കോളേജ്, കോന്നി |
3 | ആര്യമോൾ | സൂരജ് കെ.ബി. | കോളേജ് ഓഫ് എഞ്ചിനിയറിംഗ്, ആറന്മുള |
കൊല്ലം
കൊല്ലം ജില്ലാതല മത്സരം ഫാത്തിമ്മമാതാ നാഷണൽ കോളേജിൽ വെച്ചു നടന്നു. കൺവീനർ ബി.രാജശേഖരൻ സ്വാഗതം പറഞ്ഞു. സയൻസ് ഇൻ ആക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ഹുമാം റഷീദ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ സിൻതിയ കാതറീൻ മൈക്കിൾ ഉദ്ഘാടനം ചെയ്തു. സുവോളജി വിഭാഗം ഹെഡ് ഡോ. നിഷ തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ , പരിഷത് ജില്ലാ പ്രസിഡന്റ് ജി. സുനിൽ കുമാർ, സെക്രട്ടറി കെ പ്രസാദ് എന്നിവർ സംസാരിച്ചു. ഡോ. ജോർജ്ജ് ഡിക്രൂസ് ക്വിസ് മാസ്റ്ററായി.
Prize | Team | College | |
1 | വിഷ്മ വി. | ചരൺ പി | അമൃത സ്കൂൾഓഫ് ബയോടെക്നോളജി |
2 | മിഥുൻ പി | സോന വിനോദ് | ഫാത്തിമ്മ മാതാ നാഷണൽ കോളേജ്, കൊല്ലം |
3 | കൃഷ്ണ ബി നായർ | സീന തോമസ് | ഫാത്തിമ്മ മാതാ നാഷണൽ കോളേജ്, കൊല്ലം |
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലാതല മത്സരം ജനുവരി 30 ന് വിമൻസ് കോളേജ്, വഴുതക്കാട് വെച്ച് നടന്നു. കോളേജിലെ ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ അനിൽ കുമാർ എ കെ ഉദ്‌ഘാടനം നിർവഹിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ആർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ ജി ഹരികൃഷ്ണൻ സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ നന്ദനൻ, മേഖലാ പ്രസിഡന്റ് പി ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേരള സർവ്വകലാശാല അക്വാറ്റിക് വിഭാഗത്തിലെ ഡോ എ ബിജുകുമാർ ആയിരുന്നു ക്വിസ് മാസ്റ്റർ. 24 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ അനുരാധ വി കെ സമ്മാനദാനം നിർവ്വഹിച്ചു.
Prize | Team | College | |
1 | അനൂപ് എ എസ് | മഗ്ദലീന സേവ്യർ | സെൻറ് സേവിയേഴ്‌സ് കോളേജ്, തുമ്പ |
2 | ജിജിൻ ബൈജു | ചന്ദന എസ് ആർ | യൂണിവേഴ്സിറ്റി ഓഫ് കേരള |
3 | അനുലക്ഷ്മി പി എസ് | അക്ഷര ടി ആർ | കോളേജ് ഓഫ് അഗ്രികൾച്ചർ, വെള്ളായണി |
1 thought on “GSFK LUCA Evolution Quiz – District Level Winners”