വള്ളിച്ചെടിയായ മുന്തിരിയില്‍ കുലകളായാണ് മുന്തിരിങ്ങകള്‍ ഉണ്ടാകുക. വിവിധനിറത്തില്‍ ഇവയുണ്ട്. വീഞ്ഞ്, പഴച്ചാറ് നിര്‍മിക്കാനും നേരിട്ടുകഴിക്കാനും ഉപയോഗിച്ചുവരുന്നു. മുന്തിരി ഉല്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളാണ് ഇറ്റലി, ഫ്രാന്‍സ്, ചൈന, USA എന്നിവ. മുന്തിരിച്ചെടിയുടെ ശാസ്ത്രനാമം Vitis vinifera എന്നാണ്. മുന്തിരിവളര്‍ത്തല്‍ കൃഷിരീതിക്ക് Viticulture എന്നാണ് വിശേഷണം. ഉണക്കമുന്തിരി ഔഷധചികിത്സകളില്‍ ഉപയോഗിച്ചുവരുന്നു. മതാചാരങ്ങളില്‍, ഗ്രന്ഥങ്ങളില്‍ മുന്തിരിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഏറെക്കാണാം. മുന്തിരിയുടെ ഫലം ബെറി എന്നയിനത്തില്‍ പെട്ടതാണ്.