ലൂക്ക ഫാമിലി ക്വിസ് – വിശദ വിവരങ്ങള്‍


  • മലയാളത്തിലെ ഒരു ശാസ്ത്ര ഓൺലൈൻ പോർട്ടലാണ് luca.co.in . യുറീക്കയും ശാസ്ത്രകേരളവും പ്രസിദ്ധീകരിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം. ലൂക്കയെ കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനമാണ് ലൂക്ക ഫാമിലി ക്വിസ്. സി.വി.രാമന്റെയും മേരിക്യൂറിയുടെയും ജന്മദിനത്തോടനുബന്ധിച്ച് നവംബര്‍ 7 നാണ് ക്വിസ്സിന്റെ ആദ്യഘട്ടം
  • പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ താമസക്കാരായവരോ സ്കൂളുകളിൽ പഠിക്കുന്നതോ ആയ UP – HS കുട്ടികൾക്ക് ഈ പ്രശ്നോത്തരിയിൽ പങ്കെടുക്കാം. രണ്ട് ഓൺലൈൻ ഘട്ടങ്ങളിലായാണ് പ്രശ്നോത്തരി സംഘടിപ്പിക്കുന്നത്.
  • ആദ്യ ഘട്ടം നവംബര്‍ 7 ന് നടക്കും. ആദ്യ ഘട്ടത്തിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കുള്ള രണ്ടാം ഘട്ടം നവംബർ മൂന്നാംവാരം നടക്കും. ലേഖനങ്ങള്‍ വായിച്ച് കുട്ടികള്‍ക്ക് കുടുംബസമേതം ക്വിസ്സില്‍ പങ്കെടുക്കാം.
  • നവംബര്‍ 7 ന് രാവിലെ  8 മണി മുതല്‍ രാത്രി 9 വരെ ക്വിസ്സില്‍ പങ്കെടുക്കാം..10 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാവുന്ന 15 ചോദ്യങ്ങളാണ് ക്വിസ്സില്‍ ഉണ്ടാകുക. പ്രശ്നോത്തരിയിലെ ചോദ്യങ്ങൾ എല്ലാം ലൂക്കയിൽ വന്ന ശാസ്ത്രലേഖനങ്ങളിൽ നിന്നും ആയിരിക്കും.
  • കുട്ടികൾക്ക് വായിക്കാനുള്ള  ലൂക്ക ലേഖനങ്ങൾ  ഈ പേജിൽ ലഭ്യമാണ്.
  • പങ്കെടുക്കുന്ന എല്ലാവർക്കും e- Certificate നൽകുന്നതാണ്.
  • ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 300 രൂപയുടെയും 200 രൂപയുടെയും പുസ്തകങ്ങൾ സമ്മാനം നൽകുന്നതാണ്.
  • സംഘാടനം : പാപ്പിറസ് – കൂടുതൽ വിവരങ്ങൾക്ക് – അഡ്വ: അശ്വതി +918606217001

ഫാമിലി ക്വിസ്സ് അറിയിപ്പ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: