
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാന്ദ്രദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്വാർത്ഥികൾക്ക് പ്രബന്ധ മത്സരം നട ത്തുന്നു. ചന്ദ്രൻ ഇല്ലായിരുന്നുവെങ്കിൽ എന്നതാണ് വിഷയം. രചനകൾ 500 വാക്കിൽ കവിയരുത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000/ 3000/ 2000 രൂപയും പരിഷത്ത് പുസ്തകങ്ങളും സമ്മാനമായി നൽകും. പ്രബന്ധങ്ങൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടു കൂടി ജൂലൈ 31 നകം താഴെ പറയുന്ന വിലാസത്തിൽ ലഭിച്ചി രിക്കേണ്ടതാണ്.
കൺവീനർ, ശാസ്ത്രാവബോധ ഉപസമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പരിസരകേന്ദ്രം, പരിഷത്ത് ലെയിൻ, ഗുരുവായൂർ റോഡ്, തൃശൂർ – 680004
