Day 8 – Puzzle 24 – Season 3




 

Solution :

Dasan picked 8, Vijayan picked 4.
 


Explanation : 
ദാസന്റെ സംഖ്യ 8 , വിജയന്റെ സംഖ്യ 4. ദാസന്റെ ആദ്യത്തെ ചോദ്യത്തിൽ നിന്ന് ദാസന്റെ സംഖ്യ ഇരട്ട സംഖ്യയാണെന്നു നമുക്ക് മനസിലാക്കാം. വിജയന്റെ സംഖ്യ 20നേക്കാൾ വലുതാണെങ്കിൽ വിജയൻ “അല്ല” എന്നുത്തരം പറഞ്ഞേനേ. പകരം “എനിക്കറിയില്ല” എന്നുത്തരം പറഞ്ഞതിനാൽ നമുക്ക് (ദാസനും) വിജയന്റെ സംഖ്യ 20നേക്കാൾ വലുതല്ല എന്ന് മനസ്സിലാക്കാം. വിജയന്റെ മറുചോദ്യത്തിൽ നിന്ന് വിജയന്റെ സംഖ്യ 4 ഇന്റെ ഗുണിതമാണെന്നും മനസിലാക്കാം. (ദാസന്റെ സംഖ്യ ഇരട്ട സംഖ്യയാണല്ലോ, അപ്പോൾ അതിന്റെ ഇരട്ടി 4 ഇന്റെ ഗുണിതമായിരിക്കണം. അതല്ലെങ്കിൽ വിജയന്റെ ചോദ്യത്തിന് പ്രസക്തി ഇല്ല). ദാസന്റെ സംഖ്യ 10 നേക്കാൾ വലുതായിരുന്നെങ്കിൽ വിജയന്റെ ചോദ്യത്തിന് “അല്ല” എന്ന മറുപടി ദാസൻ നൽകിയേനെ. അങ്ങനെ പറയാത്ത സ്ഥിതിക്ക് ദാസന്റെ സംഖ്യ 10ഓ 10നേക്കാൾ കുറവോ ആണെന്ന് വ്യക്തമാണ്.. പിന്നത്തെ ചോദ്യത്തിൽ നിന്ന് ദാസന്റെ സംഖ്യ 8 ഇന്റെ ഗുണിതം കൂടി ആകണം എന്ന് നമുക്ക് ഊഹിക്കാം. (എന്തുകൊണ്ട്?). ഇത്രയും ആയാൽ പിന്നെ ദാസന്റെ സംഖ്യ ഏതെന്നു സംശയമുണ്ടോ? 8 തന്നെ! വിജയന്റെ സംഖ്യ 4 ഉം.

Dasan will ask the first question only if he picked an even number.
Vijayan would have answered no if his number was more than 20.
Vijayan would have asked his question only if he had a multiple of 4. So Vijayan has a multiple of 4 which is at most 20.
Dasan would have answered no if his number was more than 10. So Dasan has an even number less than or equal to 10. Since he knows that Vijayan has a multiple of 4, he would ask if it is half his number only when his number is a multiple of 8. So Dasan has 8.
The last question reveals that Vijayan has 4.




Best Explanation : Rithika.S

ദാസൻ തന്റെ സംഖ്യ വിജയൻ സംഖ്യയേക്കാൾ ‘ ചെറുതാണോ എന്ന് ചോദിച്ചാൽ , ദാസന്റെ ആക്കം ഇരട്ട സംഖ്യ ആണ് എന്ന് വിചാരിക്കാം . 40 ന് ഉള്ളിലെ ഇരട്ട സംഖ്യകൾ
2 4 6 8 10 12 14 16 18 20 22 24 26 28 30 32 34 36 38 40
വിജയൻ എനിക്കറിയില്ല എന്ന് മറുപടി കൊടുത്തത് കൊണ്ട് സംഖ്യ 20 ന് ഉള്ളിൽ ആണ് എന്ന് കരുതാം. നിൻ്റെ സംഖ്യ എൻ്റെ സംഖ്യയുടെ പകുതി ആണോ എന്ന് ചോദിച്ചതും കൂടി നോക്കുമ്പോൾ 20 ന് ഉള്ളിലെ ഇരട്ട സംഖ്യയും പകുതി ഇരട്ട സംഖ്യ ആകുന്ന സംഖ്യ ആണ് എന്ന് മനസിലാക്കാം. സംഖ്യകൾ
4 8 12 16 20
ദാസൻ എനിക്കറിയില്ല എന്ന് മറുപടി കൊടുത്തത് കൊണ്ട് സംഖ്യ 10 ന് ഉള്ളിൽ ആണ് എന്ന് കരുതാം. അതായത്
2 4 6 8 10 എന്നിവ ആകും .
പിന്നീട് ദാസൻ നിന്റെ സംഖ്യ എന്റെ സംഖ്യയുടെ പകുതിയാണോ എന്ന് ചോദിക്കുന്നതിലൂടെ പകുതി ഇരട്ട സംഖ്യ ആകുന്ന സംഖ്യ ആണ് എന്ന് മനസിലാക്കാം അത് 4 അല്ലെങ്കിൽ 8 ആണ് . ഇതിൽ 4 ൻ്റെ പകുതി 2 വിജയൻ വിചാരിക്കാൻ സാധ്യതയുള്ള സംഖ്യകളിൽ ഇല്ല.
അതിനാൽ
ദാസൻ വിചാരിച്ച സംഖ്യ 8 ആണ് എന്നും
വിജയൻ വിചാരിച്ച സംഖ്യ 4 ആണ് എന്നും മനസിലാക്കാം.


Attempts86
Correct18
Best ExplanationRithika.S

Sl NoPrimaryHigh SchoolOthers
1REOFRENCE FSUNINDH. SAswini.R
2Avany V ShankarGEOFRENCE FRithika.S
3Minza mariyamAtharva SathishNisanth S
4Aman V ShankarSabna
5Muhammad nihalRajesh VK
6Krishnanjana S
7Sheeja K
8ASHNA A
9Bhoopal A R
10Amina PS

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.