Explanation :
വരികളിലും നിരകളിലും ഉള്ള സംഖ്യകളുടെ പൊതു ഘടകങ്ങൾ നോക്കി ഉത്തരം കണ്ടുപിടിക്കാം.
Looking for the common factors of the numbers on each row and column is one approach to solving this problem.
Best Explanation :Karthik. K GBHSS NEMMARA 36,28 ന്റെ HCF 4 ആണ്.. 36 = 4 × 9, 28 = 4 × 7. അതിനാൽ 36 cm² വിസ്തീർണ്ണം ഉള്ള ദീർഘചതുരത്തിന്റെ വീതി 4 cm ഉം നീളം 9 cm ആണ്. 28 cm² വിസ്തീർണ്ണം ഉള്ള ദീർഘചതുരത്തിന്റെ വീതി 4cm ആണ് എന്ന് നമുക്ക് നേരത്തെ കിട്ടിയല്ലോ. അങ്ങനെയാണെങ്കിൽ നീളം 28/4=7 cm
63Cm² വിസ്തീർണ്ണമുള്ള ചതുരത്തിന്റെ നീളം 9 cm ആണ് എന്ന് കിട്ടി. അങ്ങനെയാണെങ്കിൽ വീതി 63/9=7cm. 63Cm² വലതുഭാഗത്തായുള്ള ദീർഘസുരത്തിന്റെ നീളവും വീതിയും 7 സെന്റീമീറ്റർ ആയതുകൊണ്ട് അതിന്റെ വിസ്തീർണ്ണം 49 cm².
42 cm² വിസ്തീർണ്ണമുള്ള ചതുരത്തിന്റെ വീതി 7cm എന്ന് കിട്ടിയിട്ടുണ്ട് അതുകൊണ്ട് നീളം 42/7=6 cm. 30cm² വിസ്തീർണ്ണം ഉള്ള ചതുരത്തിന്റെ നീളം 6 cm അപ്പോൾ വീതി 30/6=5 cm. 40cm² വിസ്തീർണ്ണമുള്ള ചതുരത്തിന്റെ വീതി 5 സെന്റീമീറ്റർ നീളം 40/5=8cm.
48cm² വിസ്തീർണ്ണമുള്ള ചതുരത്തിന്റെ നീളം 8 cm അതുകൊണ്ട് അതിന്റെ വീതി 48/8=6cm.
ചുവന്ന ചതുരത്തിന്റെ വീതി 6cm ഉം നീളം 7 cmഉം ആയതുകൊണ്ട് വിസ്തീർണ്ണം 6×7=42 എന്ന് ഉത്തരം കിട്ടും.