Day 7 – Puzzle 21 – Season 3





Solution : 4





Explanation : 
ദാസൻ 16 നെ കാളും ചെറിയ സംഖ്യയാണ് വിചാരിച്ചതെങ്കിൽ മാത്രമേ അവന്ടെ ആദ്യത്തെ ചോദ്യം ചോദിക്കു. വിജയൻ ഒരു ഒറ്റ സംഖ്യയാണ് വിചാരിച്ചതെങ്കിൽ “അല്ല ” എന്നുത്തരം പറഞ്ഞേനേ. അതു പറയാത്തതുകൊണ്ട് നമുക്കും (ദാസനും) വിജയൻ ഒരു ഇരട്ട സംഖ്യയാണ് വിചാരിച്ചതെന്നു ഊഹിക്കാം. മാത്രമല്ല 8 നെ ക്കാളും ചെറിയ ഒരു സംഖ്യ കൂടി ആയിരിക്കണം. (അല്ലെങ്കിൽ വിജയന്റെ മറു ചോദ്യത്തിന് പ്രസക്തി ഇല്ലലോ). വിജയന്റെ സംഖ്യ ഇരട്ട സംഖ്യ യാണ്, അപ്പോൾ അതിന്ടെ ഇരട്ടി 4 ഇന്ടെ ഗുണിതമാവണം. അപ്പോൾ ദാസന്റെ സംഖ്യ 4 ഇന്ടെ ഗുണിതമല്ലെങ്കിൽ അവന്റെ സംഖ്യ വിജയന്റെ സംഖ്യയുടെ ഇരട്ടി അല്ലെന്നു തീർത്തു പറയാൻ കഴിയും. പക്ഷെ ദാസന്റെ മറുപടി “എനിക്കറിയില്ല” എന്നായതു കൊണ്ട് അവന്ടെ സംഖ്യ 4 ഇന്ടെ ഗുണിതമാണെന്നു നമുക്ക് ഊഹിക്കാം. ദാസന്റെ രണ്ടാമത്തെ ചോദ്യത്തിൽ നിന്ന് നമുക്ക് അവന്ടെ സംഖ്യയും 8 നെ കാൾ ചെറുതാണെന്ന് ഊഹിക്കാം. 8 നെ കൽ ചെറിയ 4 ഇന്ടെ ഗുണിതം 4 മാത്രം!

Dasan would ask the first question only if he picked a number less than 16. Vijayan would have answered no if he had picked an odd number. So Vijayan picked an even number. His question would make sense only if he picked a number less than 8. So Vijayan picked an even number less than 8. Dasan would have said NO to Vijayan’s question if Dasan’s number was not a multiple of 4. So Dasan’s number was 4. By now, Vijayan also knows that Dasan’s number is 4. With his final confirmation, we know that he also picked 4.



Best Explanation : Sabitha P

ദാസന്റെ ചോദ്യത്തിൽ നിന്നും വിജയൻ വിചാരിച്ചിരിക്കുന്നത് ഇരട്ട സംഖ്യ ആണെന്നും സംഖ്യയുടെ ഇരട്ടി വരുമ്പോൾ30 താഴെയുള്ള ഒരു സംഖ്യ ആണെന്നും മനസ്സിലാക്കാം. തിരിച്ച് വിജയൻ ഇതേ ചോദ്യം ചോദിക്കുമ്പോൾ മനസ്സിലാവുന്നത് വിചാരിച്ച സംഖ്യ ഒറ്റ സംഖ്യ അല്ല. കാരണം രണ്ടുപേരും ഇരട്ടിയാണ് ചോദിച്ചിരിക്കുന്നത്. അപ്പോൾ ഇരട്ട സംഖ്യയുടെ ഇരട്ടിയാകുന്നതും ഇരട്ടിയെടുത്താൽ 30 കുറയാത്ത സംഖ്യയും ആകുന്നു. വിജയന് ദാസനോട് ഇരട്ടി ആണോ എന്ന് ചോദിക്കണമെങ്കിൽ ആസംഖ്യകൾ 4,8, 12എന്നീ ഉത്തരങ്ങളിലേക്ക് എത്തുന്നു. ദാസൻ 8,12 ഇവയിൽ ഏതെങ്കിലുംവിചാരിച്ച് ഇരട്ടി ചോദിക്കുമ്പോൾ 16,24. ഇത് വിജയൻ ഇരട്ടി ചോദിക്കുകയാണെങ്കിൽ അത് 32,48 അത് 1 മുതൽ 30 വരെ സംഖ്യയിൽ ഉൾപ്പെടുന്നില്ല. ബാക്കി അവശേഷിക്കുന്ന സംഖ്യയും ചോദ്യങ്ങൾക്ക് ഉത്തരമായി വരുന്ന സംഖ്യ 4

Attempts124
Correct18
Best ExplanationSabitha P

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.