ബോബൻ : പോക്കിരി മോളി: പീക്കിരി മൊട്ട : പോക്കിരി
ബോബൻ പീക്കിരി ആവാൻ പറ്റില്ല . പീക്കിരി ആണെങ്കിൽ അവന്റെ “ഞങ്ങൾ എല്ലാരും പോക്കിരികളാണ് ” എന്ന പ്രസ്താവന സത്യമാകണം. അപ്പോൾ ബോബൻ പോക്കിരി ആണ് . “ഞങ്ങൾ എല്ലാരും പോക്കിരികളാണ് ” എന്ന പ്രസ്താവന നുണയാണ് , അതായത് മൂന്ന് പേരിൽ ഒരാൾ എങ്കിലും പീക്കിരി ആകണം . മോളിയും പോക്കിരി ആണെങ്കിൽ ആകൂട്ടത്തിൽ മൊട്ട മാത്രമേ പീക്കിരിയുള്ളു . അപ്പോൾ മോളിയുടെ പ്രസ്താവന സത്യമാകും . അപ്പോൾ മോളി പോക്കിരി അല്ല. മോളി പീക്കിരിയാണെകിൽ അക്കൂട്ടത്തിൽ ഒരു പീക്കിരിയെ ഉള്ളു – മോളി . അപ്പോൾ മൊട്ടയും പോക്കിരി ആണ് . അതായതു ബോബനും മൊട്ടയും പോക്കിരികൾ മോളി പീക്കിരി
Boban cannot be a Peekiri as in that case his statement (which is true) would imply that he is a Pokkiri. Therefore, Boban is a Pokkiri and so there is at least one Peekiri among the three.
If Molly is a Pokkiri, then there are at least 2 Peekiris but this is impossible. Hence Molly is a Peekiri. This implies Motta is a Pokkiri.
Best Explanation :Umesh P Narendran
“ബോബൻ പറഞ്ഞു, “”ഞങ്ങളെല്ലാവരും പോക്കിരികളാണ്.”” ബോബൽ പീക്കിരിയാണെങ്കിൽ ഇതു സത്യമാണ്. ഇതു സത്യമാണെങ്കിൽ ബോബൻ പോക്കിരിയാണ്. അതു സാദ്ധ്യമല്ല. അതിനാൽ ഇതു കള്ളമാണ്. അതുകൊണ്ട് ബോബൻ പോക്കിരിയാണ്.
“”ഞങ്ങളെല്ലാവരും പോക്കിരികളാണ്”” എന്നതു കള്ളമായതുകൊണ്ട് അവരിൽ ഒരാളെങ്കിലും പീക്കിരിയാണ്. അതായത്. മോളി, മൊട്ട എന്നിവരിൽ ഒരാളോ രണ്ടുപേരുമോ പീക്കിരികളാണ്.
അവർ രണ്ടു പേരും കൂടി പീക്കിരികളല്ല. ആണെങ്കിൽ ഒരാൾ മാത്രം പീക്കിരിയാണ് എന്നു പറഞ്ഞ മോളി പോക്കിരിയാകും. അതുകൊണ്ട് അവരിൽ ഒരാൾ മാത്രം പീക്കിരിയാണ്.
എന്നു വെച്ചാൽ മോളി പറഞ്ഞതു സത്യമാണ്. അതുകൊണ്ട് മോളി പീക്കിരി. മോളി മാത്രം പീക്കിരിയായതു കൊണ്ട് മൊട്ടയും പോക്കിരി.”