Day 16 – Puzzle 48 – Season 3




 

Solution : 6



Explanation : 

പന്ത്രണ്ടു പേരിൽ ആരെങ്കിലും ഒരാൾ നടത്തിയ പ്രസ്താവന സത്യമാണെങ്കിൽ അതിനു ശേഷം ഉള്ളവർ നടത്തിയ പ്രസ്താവനകൾ എല്ലാം സത്യമായിരിക്കണം. അപ്പോൾ ഇവിടത്തെ നിരയിൽ ആരെങ്കിലും ഒരാൾ പീക്കിരിയാണെങ്കിൽ അയാൾക്ക്‌ ശേഷം ഇരിക്കുന്നവരെല്ലാം പീക്കിരികൾ തന്നെ. ഒരു പീക്കിരിക്കു ശേഷം ഒരു പോക്കിരി വരൻ സാധ്യമല്ല

ആറാമത്തെയാൾ പീക്കിരിയാണെന്നിരിക്കട്ടെ. അപ്പോൾ അതിന്നു ശേഷമുള്ളവർ എല്ലാരും പീക്കിരികൾ ആകണം എന്നത് കൊണ്ട് അവിടെ 7 പീക്കിരികൾ ഉണ്ടാകും. പക്ഷെ ആറാമത്തെയാൾ പറഞ്ഞത് “ഇവിടെ പരമാവധി 5 പീക്കിരികൾ ഉണ്ടാവാം” എന്നാണ്. അത് സത്യമാകാൻ പറ്റില്ല. അപ്പോൾ ആറാമൻ പോക്കിരിയാണ്.

ഏഴാമൻ പോക്കിരി ആണെന്നിരിക്കട്ടെ . അപ്പോൾ അവിടെ 7 പോക്കിരികൾ എങ്കിലും ഉണ്ടാകണം- ഒന്നാമൻ മുതൽ ഏഴാമൻ വരെ. (ഒരു പീക്കിരിക്കു ശേഷം ഒരു പോക്കിരി വരൻ പറ്റില്ല എന്നതുകൊണ്ട്). അപ്പോൾ അവിടെ പരമാവധി 5 പീക്കിരികളെ ഉണ്ടാകാൻ പറ്റൂ . അപ്പോൾ ഏഴാമന്റെ “എവിടെ പരമാവധി 6 പീക്കിരികൾ ” എന്ന പ്രസ്താവന സത്യമാകും. പക്ഷെ പോക്കിരികൾ സത്യം പറയില്ല. അതുകൊണ്ടു ഏഴാമൻ പീക്കിരി ആകണം. അതായതു അവിടെ ആദ്യത്തെ ആറു പേര് പോക്കിരികൾ, ബാക്കി ആര് പേര് പീക്കിരികൾ.


If any of the staments is true, then every statement made after it is also true. Hence if anyone is a peekiri, then everyone after him are also peekris. That is, no pokkiri can come after a peekiri.

If the 6th person is a peekiri, then there are atleast 7 peekiris (6th to 12th) since no pokkiri can come after a peekiri. But then his statement that there are at most 5 peekiris is false. But peekiris cannot lie. So the 6th person is a pokkiri.

If the 7th person is a pokkiri, then there are atleast 7 pokiris (1st to 7th) since no pokkiri can come after a peekiri. But then his statement that there are at most 6 peekiris is true. But pokkiries cannot speak truth. So the 7th person is a peekiri.

Hence the first 6 are pokkiris and the last 6 are peekiris.”




Best Explanation : REOFRENCE F

ആദ്യത്തെയാൾ പറഞ്ഞതിലൂടെ അയാൾ പോക്കിരി ആണെന്ന് മനസ്സിലാക്കാം കാരണം ചോദ്യത്തിൽ 12 പേർ നിരയായി ഇരിക്കുന്നു എന്നു പറഞ്ഞതിൽ പീക്കിരികളും പോക്കിരികളും ആ കൂട്ടത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കാം. പന്ത്രണ്ടാമത്തെ ആൾ പറഞ്ഞത് 11 ഓ അതിൽ കുറവോ പീക്കിരികൾ ഉണ്ടെന്നാണ്. ഒരാൾ പോക്കിരി ആണെന്ന് ഉറപ്പിക്കുമ്പോൾ 11 പേരിൽ ഒരാളെങ്കിലും പീക്കിരിയാണ് എന്നും ഉറപ്പാകും. അപ്പോൾ പന്ത്രണ്ടാമത്തെ വ്യക്തി പീക്കിരി ആണെന്ന് ഉറപ്പിക്കാം. ഇതുപോലെ രണ്ടാമത്തെ വ്യക്തി പീക്കിരി ആണെന്ന് കരുതിയാൽ പന്ത്രണ്ടാമത്തെ വ്യക്തിയും രണ്ടാമത്തെ വ്യക്തിയും പീക്കിരി ആകും. അത് രണ്ടാമത്തെ വ്യക്തി പറഞ്ഞ പ്രസ്താവനയ്ക്ക് എതിരാണ്. അപ്പോൾ രണ്ടാമത്തെ വ്യക്തി ഉറപ്പായും പോക്കിരി ആയിരിക്കും. രണ്ടു പോക്കിരികൾ ആയ സ്ഥിതിക്ക് പതിനൊന്നാമത്തെ വ്യക്തി പറയുന്ന പ്രസ്താവനയിലൂടെ അയാൾ പീക്കിരി ആണെന്ന് ഉറപ്പിക്കാം. ഇതുപോലെ മൂന്നാമത്തെ വ്യക്തി പീക്കിരി ആണെന്ന് കരുതിയാൽ പന്ത്രണ്ടാമത്തെ വ്യക്തിയും പതിനൊന്നാമത്തെ വ്യക്തിയും മൂന്നാമത്തെ വ്യക്തിയും പീക്കിരി ആകും. അത് മൂന്നാമത്തെ വ്യക്തി പറഞ്ഞ പ്രസ്താവനയ്ക്ക് എതിരാണ്. അപ്പോൾ മൂന്നാമത്തെ വ്യക്തി ഉറപ്പായും പോക്കിരി ആയിരിക്കും. മൂന്ന് പോക്കിരികൾ ആയ സ്ഥിതിക്ക് പത്താമത്തെ വ്യക്തി പറയുന്ന പ്രസ്താവനയിലൂടെ അയാൾ പീക്കിരി ആണെന്ന് ഉറപ്പിക്കാം.

ഇതുപോലെ നാലാമത്തെ വ്യക്തി പീക്കിരി ആണെന്ന് കരുതിയാൽ പന്ത്രണ്ടാമത്തെ വ്യക്തിയും പതിനൊന്നാമത്തെ വ്യക്തിയും പത്താമത്തെ വ്യക്തിയും നാലാമത്തെ വ്യക്തിയും പീക്കിരി ആകും. അത് നാലാമത്തെ വ്യക്തി പറഞ്ഞ പ്രസ്താവനയ്ക്ക് എതിരാണ്. അപ്പോൾ നാലാമത്തെ വ്യക്തി ഉറപ്പായും പോക്കിരി ആയിരിക്കും. നാല് പോക്കിരികൾ ആയ സ്ഥിതിക്ക് ഒമ്പതാമത്തെ വ്യക്തി പറയുന്ന പ്രസ്താവനയിലൂടെ അയാൾ പീക്കിരി ആണെന്ന് ഉറപ്പിക്കാം.

ഇതുപോലെ അഞ്ചാമത്തെ വ്യക്തി പീക്കിരി ആണെന്ന് കരുതിയാൽ പന്ത്രണ്ടാമത്തെ വ്യക്തിയും പതിനൊന്നാമത്തെ വ്യക്തിയും പത്താമത്തെ വ്യക്തിയും ഒമ്പതാമത്തെ വ്യക്തിയും അഞ്ചാമത്തെ വ്യക്തിയും പീക്കിരി ആകും. അത് അഞ്ചാമത്തെ വ്യക്തി പറഞ്ഞ പ്രസ്താവനയ്ക്ക് എതിരാണ്. അപ്പോൾ അഞ്ചാമത്തെ വ്യക്തി ഉറപ്പായും പോക്കിരി ആയിരിക്കും. അഞ്ച് പോക്കിരികൾ ആയ സ്ഥിതിക്ക് എട്ടാമത്തെ വ്യക്തി പറയുന്ന പ്രസ്താവനയിലൂടെ അയാൾ പീക്കിരി ആണെന്ന് ഉറപ്പിക്കാം.

ഇതുപോലെ ആറാമത്തെ വ്യക്തി പീക്കിരി ആണെന്ന് കരുതിയാൽ പന്ത്രണ്ടാമത്തെ വ്യക്തിയും പതിനൊന്നാമത്തെ വ്യക്തിയും പത്താമത്തെ വ്യക്തിയും ഒമ്പതാമത്തെ വ്യക്തിയും എട്ടാമത്തെ വ്യക്തിയും ആറാമത്തെ വ്യക്തിയും പീക്കിരി ആകും. അത് ആറാമത്തെ വ്യക്തി പറഞ്ഞ പ്രസ്താവനയ്ക്ക് എതിരാണ്. അപ്പോൾ ആറാമത്തെ വ്യക്തി ഉറപ്പായും പോക്കിരി ആയിരിക്കും. ആറ് പോക്കിരികൾ ആയ സ്ഥിതിക്ക് ഏഴാമത്തെ വ്യക്തി പറയുന്ന പ്രസ്താവനയിലൂടെ അയാൾ പീക്കിരി ആണെന്ന് ഉറപ്പിക്കാം.
ചുരുക്കത്തിൽ 1 മുതൽ 6 വരെയുള്ളവർ പോക്കിരികളും 7 മുതൽ 12 വരെയുള്ളവർ പീക്കിരികളുമാണ്.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.