ആകെ 21 കളികൾ കളിച്ചു. അലക്സ് 10 കളികൾ കളിച്ചു.ഒരു കളിക്കാരനും അടുത്തടുത്തുള്ള രണ്ടു കളികളുടെ സമയത്തു വിശ്രമിക്കാൻ പറ്റില്ല – കാരണം മുന്നത്തെ കളിയിൽ തോറ്റ ആൾക്ക് പകരം കളിക്കണമല്ലോ. അലക്സ് 10 കളികൾ കളിച്ചു എങ്കിൽ 11 കളികൾ വിശ്രമിച്ചിരിക്കണം. അവൻ 2, 4, 6, 8,…20 എന്നി കളികൾ കളിച്ചു, 1,3,5,…21 എന്നീ കളികളിൽ വിശ്രമിച്ചാലേ ഇതു സാധ്യമാകൂ . അപ്പോൾ രണ്ടാമത്തെ കളിയിൽ അലക്സാണ് തോറ്റത്
21 games (10 + 15 + 17)/2 were played in all. Alex played 10 games. A player cannot rest for two consecutive games because he has to replace the loser in the previous game. Alex played 10 games, so he rested for 11. This can only happen if he played games 2, 4, 6, 8, …20 and rested during 1, 3, 5, … 21. So Alex lost the second game
Best Explanation :GEOFRENCE F
അലക്സ് 10 കളികൾ കളിച്ചതായും ബോബ് 15 കളികൾ കളിച്ചതായും ചന്തു 17 കളികൾ കളിച്ചതായും പറയുന്നതിലൂടെ ആകെ നടന്ന കളികൾ (10 + 15 + 17) ÷ 2 = 21 എന്ന് മനസ്സിലാകും.
അലക്സ് 10 കളികൾ കളിച്ചു എന്ന് പറയുമ്പോൾ 11 കളികൾ വിശ്രമിച്ചു എന്ന് മനസ്സിലാക്കാം. സാധാരണ കളിയിൽ വിശ്രമം ലഭിക്കുന്നത് തോല്കുന്ന കളിയുടെ അടുത്ത കളിയിലാണ്.
10 കളികളും തോറ്റാൽ പോലും അലക്സിന് കിട്ടാവുന്ന പരമാവധി വിശ്രമം 10 കളികൾ ആണ്.
അപ്പോൾ 11 കളികൾ വിശ്രമിച്ചു എന്നു പറയുമ്പോൾ ആദ്യകളി മറ്റു രണ്ടു പേരും (ബോബുവും ചന്തുവും) കളിച്ചു എന്ന് വേണം മനസ്സിലാക്കാൻ. വിശ്രമിച്ച കളികൾ 10 + 1 = 11.
അങ്ങനെയെങ്കിൽ രണ്ടാമത്തെ കളി ഒന്നാമത്തെ കളി ജയിച്ച വ്യക്തിയും അലക്സും തമ്മിലാണ് എന്ന് ഉറപ്പിക്കാം. അലക്സ് എല്ലാ കളികളിലും തോറ്റ് വിശ്രമം നേടിയതിനാൽ രണ്ടാമത്തെ കളിയിലും അലക്സ് തോറ്റു എന്ന് ഉറപ്പാക്കാം.