The gem is in the iron casket
ഇരുമ്പ് പെട്ടിയിലാണ് രത്നം.
Explanation : രത്നം സ്വർണ്ണ പെട്ടിയിലാണെങ്കിൽ , സ്വർണ്ണ പെട്ടിയുടെയും വെള്ളി പെട്ടിയുടെയും മൂടിയിലുള്ള രണ്ടു പ്രസ്താവനകളും തെറ്റാണു. രത്നം വെള്ളി പെട്ടിയിലാണെങ്കിൽ വെള്ളി പെട്ടിയുടെയും ഇരുമ്പു പെട്ടിയുടെയും മൂടിയിലുള്ള പ്രസ്താവനകളിൽ ഒന്ന് ശരിയും മറ്റത്തു തെറ്റും ആകും. അതുകൊണ്ടു രത്നം ഇരുമ്പു പെട്ടിയിലാണ്. (വെള്ളി പെട്ടിയുടെ മൂടിയിലുള്ള രണ്ടു പ്രസ്താവനകളും ശരിയാണ്, ഇരുമ്പു പെട്ടിയുടെ മൂടിയിലുള്ള രണ്ടു പ്രസ്താവനകളും തെറ്റും, സ്വർണ പെട്ടിയിലുള്ളവ ഒന്ന് ശരിയും ഒന്ന് തെറ്റും ആണ്)
If the gem is in the gold casket, then the gold and silver casket lids each contain two false statements. If it is in the silver casket, then the silver and iron caskets each contain one true and one false statement. Therefore the gem is in the iron casket (and the silver casket lid contains both true statements; the iron, both false; and the gold, one true and one false). Best Explanation :Karthik. K GBHSS NEMMARA
രത്നം സ്വർണ്ണ പെട്ടിയിൽ ആണെങ്കിൽ,
സ്വർണ്ണ പെട്ടിയിലെ രണ്ടു ലിഖിതവും തെറ്റാവും
വെള്ളി പെട്ടിയിലെ രണ്ട് ലിഖിതവും തെറ്റാവും
ഇരുമ്പു പെട്ടിയിലെ രണ്ട് ലിഖിതവും
ശരിയാവും
രത്നം വെള്ളി പെട്ടിയിൽ ആണെങ്കിൽ
സ്വർണ്ണ പെട്ടിയിലെ രണ്ടു ലിഖിതവും ശരിയാവും
വെള്ളി പെട്ടിയിലെ ഒരു ലിഖിതം ശരിയും ഒരു ലിഖിതം തെറ്റുമാവും.
ഇരുമ്പ് പെട്ടിയിലെയും ഒരു ലിഖിതം ശരിയും ഒരു ലിഖിതം തെറ്റുമാവും.
രത്നം ഇരുമ്പ് പെട്ടിയിൽ ആണെങ്കിൽ
സ്വർണ്ണ പെട്ടിയിലെ ഒരു ലിഖിതം ശരിയും ഒരു ലിഖിതം തെറ്റുമാവും.
വെള്ളി പെട്ടിയിലെ രണ്ടു ലിഖിതവും ശരിയാവും
ഇരുമ്പ് പെട്ടിലെ രണ്ട് ലിഖിതവും തെറ്റാവും.
ഒരു പെട്ടിയിലെ രണ്ടു പ്രസ്താവനകൾ ശരി, മറ്റൊരു പെട്ടിയിലെ രണ്ടു പ്രസ്താവനകൾ തെറ്റ്, വേറെ ഒരു പെട്ടിയിൽ ഒരു പ്രസ്താവന തെറ്റും ഒരു പ്രസ്താവന ശരിയും. ഈ രീതിയിൽ വരുന്നത് ഇരുമ്പ് പെട്ടിയിൽ രത്നം ഉണ്ടെങ്കിൽ ആണ്.
അതുകൊണ്ട് ഉത്തരം ഇരുമ്പ് പെട്ടിയിലാണ് രത്നം.