ബീറ്റ്റൂട്ട്

ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. (ശാസ്ത്രീയനാമം: Beta vulgaris) (B. vulgaris L. subsp. conditiva). ടേബിൾ ബീറ്റ് (table beet), ഗാർഡൻ ബീറ്റ് (garden beet), റെഡ് അഥവാ ഗോൾഡൻ ബീറ്റ് (red or golden beet) എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ജന്മമെടുത്തത്. 6 മുതൽ 10 ശതമാനം വരെയാണ് ഇതിൽ സുക്രോസ് എന്ന പഞ്ചസാരയുടെ അളവ്. ബീറ്റ്റൂട്ടിന്റെ ചുവപ്പുനിറത്തിന് കാരണം ബെറ്റാലെയ്ൻ (ബെറ്റാനിൻ)എന്ന വർണ്ണകമാണ്. 4000 വർഷം മുമ്പു തന്നെ ബീറ്റ്റൂട്ട് കൃഷി ചെയ്തിരുന്നു. പുരാതന റോമക്കാർ ഇതിനെയൊരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നു. 19 ആം നൂറ്റാണ്ടിൽ ബീറ്റ് റൂട്ടിൽ നിന്നും സുക്രോസ് വേർതിരിക്കാമെന്നുള്ള കണ്ടുപിടിത്തം വ്യാവസായികമായി ഇതിനെയൊരു പ്രാധാന്യമുള്ള വിളയാക്കി മാറ്റി. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സസ്യമാണ് ബീറ്റ് റൂട്ട്.തണുപ്പുരാജ്യങ്ങളിൽ (യൂറോപ്പ്, റഷ്യ, കാനഡ, അമേരിക്ക) പഞ്ചസാരയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. റഷ്യയാണ് ബീറ്റ്റൂട്ട് ഉത്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്.[3] മുഖ്യമായും ഇതിന്റെ തായ്‌വേരിലാണ് ഭക്ഷണം സംഭരിച്ചിരിക്കുന്നത്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: