Day 11 – Puzzle 31




Solution:
Shape 3



രൂപം 3 മാത്രം. ബാക്കി എല്ലാം പകുതി കറുപ്പും പകുതി വെള്ളയുമാണ്


Shape 3. All other shapes have half black and half white


Best Explanation : Umesh P Narendran
1) വലിയ സമചതുരത്തിന്റെ വശം 2x എന്നിരിക്കട്ടേ. അതിന്റെ വിസ്തീർണ്ണം 4x^2. വെളുത്ത സമചതുരത്തിന്റെ വിസ്തീർണ്ണം x^2. വെളുത്ത ത്രികോണത്തിന്റെ വിസ്തീർണ്ണം 1/2 * 2x * x = x^2. മൊത്തം വെളുപ്പിന്റെ വിസ്തീർണ്ണം 2x^2. ഇതു മൊത്തത്തിന്റെ പകുതി ആയതിനാൽ വെളുപ്പും കറുപ്പും തുല്യം.
2) കറുത്ത ഓരോ സെക്ടറിന്റെയും ആംഗിൾ 90 ഡിഗ്രി ആയതിനാൽ അവ ഓരോന്നും വൃത്തത്തിന്റെ നാലിലൊന്ന് വിസ്തീർണ്ണം ഉണ്ട്. രണ്ടും കൂടി കൂട്ടിയാൽ വൃത്തത്തിന്റെ പകുതി ആകും. അതിനാൽ വെളുപ്പും കറുപ്പും തുല്യം.
3) ഒരു സമഷഡ്ഭുജത്തെ ആറായി വിഭജിച്ചതിന്റെ രണ്ടു ഭാഗങ്ങളാണ് രണ്ടു കറുത്ത ത്രികോണങ്ങൾ. അവയ്ക്കു രണ്ടിനും കൂടി ഷഡ്ഭുജത്തിന്റെ 2/6 ഭാഗം വരും. ബാക്കി 4/6 ഭാഗം വെളുപ്പാണ്. അതിനാൽ വെളുപ്പ് കൂടുതൽ.
4) ദീർഘവൃത്തത്തെ നാലു തുല്യഭാഗങ്ങളായി വിഭജിച്ചതിൽ രണ്ടു വീതം കറുപ്പും വെളുപ്പും. തുല്യം.
5) ചിത്രത്തിലെ ചെറിയ കറുപ്പും ചെറിയ വെളുപ്പും തുല്യവലിപ്പമാണ്. അവയെ പരസ്പരം മാറ്റിയാൽ നമുക്ക് ഒരേ വലിപ്പമുള്ള കറുത്ത ത്രികോണവും വെളുത്ത ത്രികോണവും കിട്ടും. തുല്യം.
6) ഒരു സാമാന്തരികത്തിന്റെ രണ്ടു ഡയഗണലുകൾ സാമാന്തരികത്തിനെ ഒരേ വിസ്തീർണ്ണമുള്ള നാലു ത്രികോണങ്ങളായി വിഭജിക്കും. (ഇത് എളുപ്പത്തിൽ തെളിയിക്കാം.) അതിനാൽ കറുപ്പും വെളുപ്പും തുല്യം.

   
Attempts226
Correct83
Best ExplanationUmesh P Narendran

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1Anna ajaiAlmasAthira R P
2Farha hananAjnasAncy Thimothy
3Shanvi NRDivyashree. MSreedevi
4Nishan dK. SuryakironPranav D P
5Zalphin BinoyiAnjali P ABasil K Varghese
6Alphin BinoyiVaiga KRoshan Varghese
7Arya NAlphin BinoyiSreehari
8ABIYANFranklin Joseph SajiAnusree B
9Abhijith KTAdvaita ShajithSangeetha. K
10HamdafathimaGeofferin George SajiVarnna S

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: