രജിസ്ട്രേഷൻ അവസാനിച്ചു. ക്വിസ് ചോദ്യങ്ങളും നിർദ്ദേശങ്ങളും രജിസ്റ്റർ ചെയ്ത അധ്യാപകർക്ക് ഇ-മെയിൽ വഴി ജൂൺ 5 രാവിലെ 9 മണിക്ക് അയക്കുന്നതാണ്. ക്വിസ് മത്സരത്തിലെ വിജയികളുടെ വിവരങ്ങൾ താഴെ ഫോമിൽ രേഖപ്പെടുത്താം.
വിജയികളുടെ വിവരങ്ങൾ
സംശയങ്ങൾക്ക് വിളിക്കുക : 9747015212 (എൽ.ശൈലജ, കൺവീനർ, ബാലവേദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)
പൊതു നിർദ്ദേശങ്ങൾ
- സ്കൂളുകളിലെ മുഴുവൻ കുട്ടികളെയും ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമല്ലോ
- ചോദ്യങ്ങൾ രജിസ്റ്റർ ചെയ്ത അധ്യാപകർക്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയക്കുന്നതാണ്.
- ക്ലാസ്സ് റൂമുകളിൽ പ്രൊജക്റ്റർ ഉപയോഗിച്ച് നടത്തുകയാണെങ്കിൽ കൂടുതൽ പ്രയോജനമാകും (ചിത്രങ്ങൾ ഉൾപ്പെടെ കാണിക്കാൻ സാധിക്കും)
- സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ കുട്ടികളുടെ വിവരങ്ങൾ ലൂക്കയിൽ ഇതേ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനാകും. പഞ്ചായത്ത് തലത്തിൽ കൂടുതൽ സ്കോർ നേടിയ 3 കുട്ടികളുടെ വിവരങ്ങൾ ലൂക്കയിൽ പ്രസിദ്ധീകരിക്കും
- സ്കൂൾ തലത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് 4 മണിക്ക് ശേഷം വ്യക്തിപരമായും ക്വിസിൽ പങ്കെടുക്കാൻ സാധിക്കും. ഇങ്ങനെ പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റും ലഭിക്കും.