സപ്പോട്ടമരത്തിന്റെ ശാസ്ത്രനാമം Manilkara zapota. . സപ്പോട്ടേസ്യേ കുടുംബക്കാരനാണ്. ചിക്കു എന്നും അറിയപ്പെടുന്നു. വാണിജ്യവിളയായിട്ടാണ് കാര്‍ഷികപദവി. തവിട്ടുനിറമുള്ള തൊലികളാണ്. പരുപരുത്ത പ്രതലമാണ്. തേന്‍കിനിയും മധുരമാണ്. ഊര്‍ജവും ഉന്മേഷയും നല്കുന്നതിനാല് മില്‍ക്ക് ഷേക്ക് ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. വൈറ്റമിന്‍ A-യുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യവും ഉണ്ടാക്കുന്നു. സപ്പോട്ടയിലെ കറ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണമുള്ളതാണ്. തലമുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനാല്‍ സൗന്ദര്യവര്‍ധനവിനും ഉപയോഗിക്കാം. ഒന്നാന്തരം തണല്‍വൃക്ഷം കൂടിയാണ് സപ്പോട്ട.