ഒരാൾ ദിവസവും ട്രെയിനിൽ ആണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നത്. സ്റ്റേഷനിൽ നിന്ന് കാറിൽ വീട്ടിലേക്കും. ഒരു ദിവസം അയാൾ ഒരു മണിക്കൂർ നേരത്തെ സ്റ്റേഷനിൽ എത്തി. കാർ വരാൻ കാത്തുനിൽക്കാതെ നടന്നു. ഒടുവിൽ ഒരു സ്പോട്ടിൽ നിന്ന് കാർ അയാളെ പിക്ക് ചെയ്തു. അയാൾ കാറിൽ വീട്ടിൽ എത്തി. സാധാരണ എത്തുന്നതിൽ നിന്ന് 10 മിനിട്ട് നേരത്തെയാണു അയാൾ എത്തിയത്. പിക്കപ്പിനുള്ള സമയം, സ്റ്റേഷനിൽനിന്ന് കാറിൽ കയറുന്ന സമയം എന്നിവ അവഗണിക്കാം. കാർ ഒരേ വേഗതയിൽ ആണു അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നത്. എങ്കിൽ അയാൾ എത്ര സമയം നടന്നതിനു ശേഷമാണു കാർ അയാളുടെ അടുക്കൽ എത്തിയത്?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, സതീഷ് പിവി