58. വെള്ളവും അളവുപാത്രങ്ങളും

നമ്മുടെ കയ്യിൽ നാലു അളവുപാത്രങ്ങൾ ഉണ്ട്. 9 ലിറ്റർ, 5 ലിറ്റർ, 4 ലിറ്റർ, 2 ലിറ്റർ. ഇതിൽ 9 ലിറ്റർ പാത്രത്തിൽ നിറയെ വെള്ളം ഉണ്ട്. നമ്മുടെ ലക്ഷ്യം ഈ 9 ലിറ്റർ വെള്ളം 3 ലിറ്റർ വീതം 3 പാത്രങ്ങളീൽ നിറക്കുക എന്നതാണു. ഓരൊ തവണയും വെള്ളം മാറ്റുമ്പോൾ പൂർണമായും കാലിയാക്കുകയോ, പൂർണമായും നിറക്കുകയോ വേണം. ഇത് ഏറ്റവും കുറഞ്ഞ സ്റ്റെപ്പുകളിൽ തീർക്കണം. രണ്ട് ജഗ്ഗുകളിൽ ഒഴിക്കുന്നത് രണ്ട് സ്റ്റെപ്പുകൾ ആയി കണക്കാക്കും. ഉദാഹരണത്തിനു 9 ലിറ്റർ പ്രാത്രത്തിൽ നിന്ന് 2 ലിറ്റർ പാത്രവും 4 ലിറ്റർ പാത്രവും നിറച്ചാൽ 3, 0 , 4, 2 എന്നിങ്ങനെയാവും ഓരോ പാത്രത്തിലെയും വെള്ളത്തിന്റെ അളവ്. സ്റ്റെപ്പുകളുടെ എണ്ണം – 2.

ഏറ്റവും കുറഞ്ഞ സ്റ്റെപ്പുകളിൽ മൂന്ന് ലിറ്ററുകളാക്കി ഇതിനെ എങ്ങനെ വിഭജിക്കാം? ഒന്നിലധികം ഉത്തരങ്ങൾ ഉണ്ടോ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: ജെഷിൻ ചെറുകര, അജീഷ് കെ ബാബു (ഭാഗികമായി)

 

ഉത്തരം – 6 സ്റ്റെപ്പുകൾ

4 തരത്തിൽ ചെയ്യാവുന്നതാണു.

സ്റ്റെപ്പുകളുടെ ഡയഗ്രം

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: