ബക്ഷാലി ലിഖിതങ്ങളിൽ  നിന്നാണു ഈ ചോദ്യം. ഒരു കൂട്ടം ആളുകളിൽ സ്ത്രീകൾ, പുരുഷന്മാർ , കുട്ടികൾ ഉണ്ട്. ഇവർ ചേർന്ന് 20 നാണയങ്ങൾ ശേഖരിക്കുന്നു. പുരുഷന്മാർ ഒരാൾ 3 വീതവും സ്ത്രീകൾ ഒരാൾ ഒന്നര വീതവും കുട്ടികൾ ഒരാൾ അര നാണയം വീതവും ശേഖരിക്കുന്നു. എങ്കിൽ എത്ര സ്ത്രീകൾ, എത്ര കുട്ടികൾ, എത്ര പുരുഷന്മാർ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : ചോദ്യത്തിലെ പിശക് ഉത്തരം കണ്ടെത്തുന്നത് അസാധ്യമാക്കി. സ്ത്രീകൾ + പുരുഷന്മാർ + കുട്ടികൾ = 20 എന്ന നിബന്ധന ചോദ്യത്തിൽ ഉണ്ടായിരുന്നില്ല.  ഈ പിഴവ് ചൂണ്ടിക്കാണിച്ച അജീഷ് കെ ബാബുവിനും മറ്റെല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. പിഴവിൽ ഞങ്ങളുടെ ഖേദം അറിയിച്ചുകൊള്ളട്ടെ. (ചോദ്യത്തിൽ ഉള്ള നിബന്ധന ഉപയോഗിച്ച് ഉത്തരങ്ങൾ രേഖപ്പെടുത്തിയ എല്ലാം ശരിയുത്തരങ്ങൾ ആണു.)

 

2 പുരുഷന്മാർ

5 സ്ത്രീകൾ

13 കുട്ടികൾ

x + y + z = 20 ⇒ 6(x+y+z) = 120

3x + 1.5y + 0.5 z = 20 ⇒ 6x + 3y + z = 40

3y = 80-5z ⇒ 3y 15 ന്റെ ഗുണിതം ആണു. ⇒ z = 1,4,7,10 or 13

⇒ x = 2, y = 5, z = 13

15 Replies to “71. എത്ര പേർ ?”

 1. 3പുരുഷന്മാർ,4 സ്ത്രീകൾ,10 കുട്ടികൾ
  3*3+4*1.5+10*0.5=
  9+6+5=20

 2. പുരുഷന്മാർ 3 നാണയവും സ്ത്രീകൾ 1.5 നാണയവും കുട്ടികൾ 0.5 നാണയും എന്ന നിരക്കിൽ ആകെ 20 നാണയങ്ങൾ ശേഖരിക്കണമെങ്കിൽ (ആരുടെയും എണ്ണം 0 അല്ലാത്ത വിധത്തിൽ ) 36 വ്യത്യസ്ത രീതികളിൽ സാധ്യമാണ്.

  പുരുഷൻ, സ്ത്രീ, കുട്ടി
  —————————————-
  6,1,1
  5,3,1
  4,5,1
  3,7,1
  2,9,1
  1,11,1
  5,2,4
  4,4,4
  3,6,4
  2,8,4
  1,10,4
  5,1,7
  4,3,7
  3,5,7
  2,7,7
  1,9,7
  4,2,10
  3,4,10
  2,6,10
  1,8,10
  4,1,13
  3,3,13
  2,5,13
  1,7,13 and continues..

 3. 4 പുരുഷന്മാർ=4×3=12
  4 സ്ത്രീകൾ, 4×1½=6
  4 കുട്ടികൾ 4×½=2
  12+6+2=20

 4. Hi Sir
  പസിൽ ചോദ്യം 71 ന് പ്രസിദ്ധീകരിച്ച ഉത്തരം ഒന്ന് വിശദീകരിക്കാമോ..?
  ആകെ 20 നാണയങ്ങൾ ശേഖരിക്കണം എന്നതാണ് നിബന്ധന. ഒന്നിലധികം രീതിയിൽ ഇക്കാര്യം സാധ്യമാണ്

  1. ചോദ്യത്തിൽ ഒരു നിബന്ധന വിട്ടുപോയിരുന്നു. അത് ആളുകളുടെ ആകെ എണ്ണം 20 ആയിരിക്കണം എന്നതാണു. തെറ്റിൽ ഖേദം പ്രകടിപ്പിക്കുന്നു.

Leave a Reply to Jovel Saji Cancel reply

This site uses Akismet to reduce spam. Learn how your comment data is processed.