ഒന്നു മുതൽ എട്ട് വരെയുള്ള സംഖ്യകൾ ചിത്രത്തിൽ കാണുന്ന വൃത്തങ്ങളിൽ എഴുതുക. ഒരു നിബന്ധന – ഒരു വൃത്തവുമായി നേർ രേഖയിൽ ഉള്ള വൃത്തങ്ങളിൽ തൊട്ടടുത്ത സംഖ്യ എഴുതാൻ പാടില്ല. ഉദാഹരണത്തിനു ‘എ’ എന്ന വൃത്തത്തിൽ 1 എഴുതിയാൽ ‘ബി’, ‘സി’, ‘ഡി’ എന്നീ വൃത്തങ്ങളിൽ 2 എഴുതാൻ പാടില്ല.
ചിത്രത്തിൽ സി എന്ന വൃത്തം എച്ച് ഒഴികെയുള്ള വൃത്തങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒന്നുമുതൽ എട്ട് വരെയുള്ള സംഖ്യകളിൽ ഒന്നും എട്ടും ഒഴികെ ഉള്ളവയോട് ചേർന്ന് രണ്ട് സംഖ്യകൾ ഉണ്ട്, ഇടത്തും വലത്തും. അതുകൊണ്ട് സി എന്ന വൃത്തത്തിൽ 2 മുതൽ 7 വരെയുള്ള സംഖ്യകൾ എഴുതാൻ സാധിക്കില്ല. എഫ് എന്ന വൃത്തത്തിലും ഇതേ അവസ്ഥയാണു. അതിനാൽ സി എഫ് എന്നിവയിൽ 1, 8 എന്നെ സംഖ്യകൾ എഴുതാം. ഈ ക്രമത്തിൽ ഒന്നിലധികം രീതികളിൽ എഴുതാം
A – 2, B – 5, C – 8, D – 6, E – 3, F – 1, G – 4, H – 7
2.A – 2, B – 6, C – 8, D – 5, E – 4, F – 1, G – 3, H – 7
A – 7, B – 3, C – 1, D – 4, E – 5, F – 8, G – 6, H – 2
A – 7, B – 4, C – 1, D – 3, E – 6, F – 8, G – 5, H – 2