30. കൈയെടുക്കാതെ വരക്കാമോ?

പേപ്പറിൽ നിന്നും കൈ എടുക്കാതെ, ഒന്നിലധികം തവണ ഒരു വരയ്ക്കു മുകളിലൂടെ വരയ്ക്കാതെ ചിത്രങ്ങൾ പൂർത്തിയാക്കണം. നാലു ചിത്രവും പൂർത്തിയാക്കുന്നവർക്ക് ലൂക്കാ മാമൻ സമ്മാനം തരും.

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: സൈന ഷാഹുൽ

പേപ്പറിൽ നിന്നും കൈ എടുക്കാതെ നാലാമത്തെ ചിത്രം പൂർത്തിയാക്കാനാവില്ല. വരകൾ കൂട്ടിമുട്ടുന്ന ഇടങ്ങളെ ജംഗ്ഷനുകളായി കണക്കാക്കാം.  ജംഗ്ഷനിൽ കൂട്ടിമുട്ടുന്ന വരകളുടെ എണ്ണം എടുക്കുക. ഒറ്റസംഖ്യ (odd number) എണ്ണം വരുന്ന ജംഗ്ഷനുകൾ രണ്ടിൽകൂടുതൽ ഉണ്ടെങ്കിൽ ആ ചിത്രം പൂർത്തിയാക്കാൻ ആവുകയില്ല. (ഒരുപേജ് മടക്കി വച്ച് വരക്കാവുന്ന ഒരു സൂത്രവിദ്യയിലൂടെ പലരും നാലാമത്തെ ചിത്രവും പൂർത്തിയാക്കിയിട്ടുണ്ട്. സുഹാന ഫാത്തിമ, അന്ന റോസ് ഡിജു, മഞ്ജുള എന്നിവർ ഈ രീതിയും നിർദ്ദേശിച്ചിട്ടുണ്ട്)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: