NOSIER, ASTRAL ഇവ രണ്ട് ആറക്ക സംഖ്യകളാണ്. ഉത്തരം മാത്രം അക്കങ്ങളിലാണ്. കൂട്ടുന്ന രണ്ടു സംഖ്യകളിലേയും ഓരോ അക്ഷരവും ഒരു അക്കത്തെ പ്രതിനിധാനം ചെയ്യുന്നു. പൂജ്യത്തെ പ്രതിനിധാനം ചെയ്യുന്ന അക്ഷരം ഇല്ല. ഉത്തരം ആയിട്ടുള്ള 725613 നെ പ്രതിനിധാനം ചെയ്യുന്ന വാക്ക് കണ്ടുപിടിക്കാമോ?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: ആർദ്ര കെ.എസ്., നിരഞ്ജന ടി.വി., ഷബീബ മുഹമ്മദ്
N,O,S,I,E,R,A,T,L എന്നിങ്ങനെ 9 അക്ഷരങ്ങളാണ് ഉള്ളത്. പൂജ്യത്തെ പ്രതിനിധാനം ചെയ്യുന്ന അക്ഷരം ഇല്ലാത്തതിനാൽ 1,2,3,4,5,6,7,8,9 എന്നീ അക്കങ്ങളാണ് ഉള്ളത്. നമുക്ക് ഇടതു വശത്തു നിന്ന് തുടങ്ങാം. N+A= 7 ആണെങ്കിൽ O+S= 2 വരണം. Oയും S ഉം 1 ആകില്ല എന്നതിനാൽ O+S= 12 ആണ്. അപ്പോൾ N+A= 6 ആണ്. അതിനുള്ള സാധ്യതകളാണ് താഴെ
N
5
1
4
2
A
1
5
2
4
N,A ഇവക്ക് 1 അല്ലെങ്കിൽ 2 വേണം എന്നതിനാൽ R+ L= 3 ആകില്ല, 13 ആകുകയേ ഉള്ളൂ. അപ്പോൾ E+ A= 10 ആയിരിക്കും. ഇതിൽ നിന്നും A=5 ആകില്ല എന്ന് ഉറപ്പിക്കാം. അതിനാൽ മുകളിലത്തെ table നെ A= 5 ആയിട്ടുള്ള കോളം കളഞ്ഞ് താഴത്തെ പോലെ വിപുലീകരിക്കാം
i
ii
iii
iv
v
vi
N
5
5
4
4
2
2
A
1
1
2
2
4
4
E
9
9
8
8
6
6
L
7
6
7
6
8
5
R
6
7
6
7
5
8
മുകളിലുള്ള ടേബിളിലെ R ന്‍റെ സാധ്യതകൾ വച്ചു നോക്കുമ്പോൾ R+ l= 5 ആകില്ല. 15 ആകുകയേ ഉള്ളു. അപ്പോൾ R 5 ആകില്ല. അതിനാൽ മുകളിലുള്ള table ലെ കോളം (v) ഒഴിവാക്കാം.
R= 6 ഉം A = 1 ഉം ആയാൽ I യും Eയും 9 ആകണം. അതിനാൽ കോളം (i) ഒഴിവാക്കാം.
R= 7 ഉം A = 2 ഉം ആയാൽ Eയും I യും 8 ആകണം. അതിനാൽ കോളം (iv) ഒഴിവാക്കാം
(ii) ൽ R+ I = 15 ആയതിനാൽ I= 8 ആകണം. അപ്പോൾ ബാക്കിയുള്ള അക്കങ്ങൾ 2, 3, 4 ഇവയാണ്. അത് ഉപയോഗിച്ച് O+S= 12 ഉണ്ടാക്കാനാവില്ല. അതിനാൽ കോളം (ii) ഒഴിവാക്കാം.
(iii) ൽ R+ I = 15 ആയതിനാൽ I= 9 ആകണം. ബാക്കിയുള്ള അക്കങ്ങൾ 1, 3, 5 ഇവയാണ്.
അത് ഉപയോഗിച്ച് O+S= 12 ഉണ്ടാക്കാനാവില്ല. അതിനാൽ കോളം (iii) ഒഴിവാക്കാം.
(vi) ൽ R+ I = 15 ആയതിനാൽ I= 7 ആകണം. ബാക്കിയുള്ള അക്കങ്ങൾ 1, 3, 9 ഇവയാണ്.
T= 1 ഉം S= 3 ഉം O= 9 ഉം ആയാൽ S+T= 4 ഉം O+S= 12 ഉം ആകും. അപ്പോൾ എല്ലാം ശരിയാകും.