സമചതുരത്തിലുള്ള ഒരു പേപ്പർ എടുക്കുക. അതിന്റെ ഏതെങ്കിലും മൂലയുടെ അടുത്തായി, ചെറിയ ഒരു തുള പഞ്ച് ചെയ്യുക. ഇനി നിങ്ങൾക്ക് ഈ പേപ്പറിനെ എങ്ങനെ വേണമെങ്കിലും രണ്ടായി മുറിക്കാം. മുറിച്ചു കിട്ടിയ രണ്ടു കഷണങ്ങളും ചേർത്തു വച്ചാൽ വീണ്ടും ഇതേ വലിപ്പമുള്ള ഒരു സമചതുരം ഉണ്ടാവണം, തുള സമചതുരത്തിന്റെ കൃത്യം മദ്ധ്യത്ത് വരുകയും വേണം. എന്താ ചെയ്തു നോക്കുകയല്ലേ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: ഫയാസ് മുഹമ്മദ്, പി.കെ.ബാബു, അശ്വതി ഹരികൂമാർ,

 

സമചതുരത്തിന്റെ എതിർ മൂലകൾ ചേർത്ത് മടക്കി സമചതുരത്തിൻ്റെ മദ്ധ്യ ബിന്ദു കണ്ടെത്തുക. പഞ്ച് ചെയ്ത തുള സമചതുരത്തിന്റെ കൃത്യം മദ്ധ്യഭാഗത്ത് വരത്തക്കവിധം സമചതുരത്തെ മടക്കുക. ഇനി മടക്കി വച്ചിരിക്കുന്ന തുളയുള്ള പേപ്പറിൻ്റെ അരികിലൂടെ കത്രിക ഉപയോഗിച്ച് താഴത്തെ പേപ്പറിനെ മുറിക്കുക. പേപ്പറിൽ 90 ഡിഗ്രി കോണുള്ള ഒരു മുറിവ് ആണ് ഉണ്ടാവുക. തുള മദ്ധ്യഭാഗത്ത് വരുന്ന വിധത്തിൽ പേപ്പർ നിവർത്തി വക്കുമ്പോൾ അതേ വലിപ്പമുള്ള സമചതുരം ഉണ്ടാകും. തുള നടുക്ക് വരുകയും ചെയ്യും

Leave a Reply