
**ലൂക്ക ഒളിമ്പിക്സ് ക്വിസിലേക്ക് സ്വാഗതം**
1.
ചിത്രത്തിൽ വലതു വശത്തു കാണുന്നത് പ്രശസ്ത ശാസ്ത്രജ്ഞൻ നീൽസ് ബോർ. അദ്ദേഹത്തിൻ്റെ അടുത്തു നിൽക്കുന്ന ഹറാൾഡ് മിടുക്കനായ ഒരു ഗണിതജ്ഞതായിരുന്നു. ഇരുവരും നല്ല കളിക്കാരുമായിരുന്നു. ഇതിൽ ഹറാൾഡ് ബോർ 1908 - ലെ ലണ്ടൻ ഒളിമ്പിക്സിൽ ഒരു മെഡൽ ജേതാവുമായിട്ടുണ്ട്. ഏതു കളിയിലൂടെയാണ് ഇതു സാദ്ധ്യമായത്?
2.
പറക്കും സിംഗ് എന്നറിയപ്പെട്ടിരുന്ന മിൽഖ സിംഗ് 1960 ൽ റോമിൽ നടന്ന ഒളിമ്പിക്സിൽ ഒരു മത്സരത്തിൽ നാലം സ്ഥാനത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഏതായിരുന്നു മത്സരയിനം?
3.
പോൾ വോൾട്ടിൽ നിരവധി തവണ ലോക റിക്കാർഡ് സൃഷ്ടിച്ച ഈ താരത്തിൻ്റെ പേര്?
4.
ഫീൽഡ് ഹോക്കിയിൽ ഏറ്റവും കൂടുതൽ തവണ ഒളിമ്പിക് സ്വർണമെഡൽ നേടിയ രാജ്യം ?
5.
അനവധി ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടിയ ധ്യാൻ ചന്ദ് ഏതു കളിയിലൂടെയാണ് പ്രസിദ്ധനായത്?
6.
ഇന്ത്യക്കാരിയായ മേരി കോമിന് ഒളിമ്പിക് മെഡൽ ലഭിച്ചത് ഏതു മത്സരയിനത്തിലാണ്?
7.
ഒളിമ്പിക്സിലെ നീന്തൽ മത്സരയിനങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരമുള്ളത് 50 മീറ്റർ ഫ്രീസ്റ്റൈലാണ്. നീന്തൽ മത്സരങ്ങളിൽ ഏറ്റവും കൂടിയ ദൂരം നീന്തൽ മാരത്തോണിൻ്റേതാണ്. എത്രയാണ് ആ ദൂരം?
8.
പി.വി.സിന്ധു ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് ഏതിനത്തിൽ?
9.
ഒരു ഒളിമ്പിക്സ് മത്സരയിനത്തിൽ ആദ്യമായി ഫൈനൽ വരെ എത്തുന്ന ആദ്യ ഇന്ത്യൻ വനിത പി.ടി. ഉഷ ആയിരുന്നു. 1984 - ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലായിരുന്നു ഇത്. ഏതായിരുന്നു മത്സരയിനം?
10.
വിജയികളെ കണ്ടെത്താൻ സ്റ്റോപ്പ് വാച്ച് ആദ്യമായി ഉപയോഗിച്ച ഒളിമ്പിക്സ് നടന്ന വർഷം?