വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകമാണ്. ആരാണ് ഇത് എഴുതിയത്
പരിഷത്തിന് Right Livelihood Award ലഭിച്ചത് ഏതു വർഷം?
യുറീക്ക പ്രസിദ്ധീകരണം തുടങ്ങിയ വർഷം
IRTC (Integrated Rural Technology Centre)ആരംഭിച്ചത് ഏതു വർഷം?
നിലവിൽ ശാസ്ത്രകേരളം പ്രസിദ്ധീകരിക്കുന്നത് എവിടെ നിന്നാണ്?
“എന്തിന്നധീരത ഇപ്പോൾ തുടങ്ങണം എല്ലാം നമ്മൾ പഠിക്കേണം” - ഈ ഗാനം എഴുതിയത് ജർമ്മൻ കവിയായ ബെർടോൾഡ് ബ്രെഹ്ത് ആണ്. നിരവധി കലാജാഥകളിലൂടെ മലയാളികൾ നെഞ്ചേറ്റിയ ഈ ഗാനം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ആരാണ്?
പരിഷത്തിന്റെ ശാസ്ത്ര കലാജാഥ ആരംഭിച്ച വർഷം.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആദ്യമായി പ്രസിദ്ധീകരിച്ച മാസിക
പരിഷത്ത് ഏറെ ജനകീയ ചർച്ചകൾക്ക് വിധേയമാക്കിയ ഹാത്തിക്കമ്മീഷൻ റിപ്പോർട്ട് ഏതു മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു?
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടതാണ്?
1999 AIPSN ആഗസ്റ്റ് 20 ശാസ്ത്രാവബോധ ദിനം (Scientific Temper Day) ആയി പ്രഖ്യാപിച്ചിരിക്കുന്നു. ആ ദിനം ആരുടെ ഓർമ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു?
പരിഷത്തിന്റെ ആദ്യ വനിതാ കലാജാഥ നടന്ന വർഷം
ആരോഗ്യ രംഗത്തു ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന ക്യാപ്സൂളിന്റെ (capsule) പൂർണരൂപം
മക്കൾക്കൊപ്പം പരിപാടി തുടങ്ങി വെച്ച ജില്ല
പരിഷത്തിൻ്റെ പുസ്തകങ്ങൾ ഓൺലൈനിൽ കിട്ടുന്ന ഇടം
പരിഷത്ത് ഇതുവരെ ഏതാണ്ട് എത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാകും.
പരിഷത്ത് പ്രസിദ്ധീകരിച്ച ചെറിയ പുസ്തകങ്ങളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത്.
ഈ പുസ്തകങ്ങളിൽ ഏറ്റവും പ്രചാരം നേടിയത് ഏത്?
“നാദിറ പറയുന്നു” - എഴുതിയതാരാണ്?
ശാസ്ത്രഗതിയുടെ വാർഷിക വരിസംഖ്യ എത്ര രൂപയെന്നറിയാമോ?
പരിഷത്തിൻ്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക ആരംഭിച്ച വർഷം
ലൂക്ക ഡോ.എം.പി.പരമേശ്വരൻ പ്രകാശനം ചെയ്യുന്നു
പരിഷത്തിന് ഇന്ദിര പര്യാവൺ പുരസ്കാരവും ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരവും ലഭിച്ചത് ഈ വർഷമായിരുന്നു.
യുവസമിതി സംഘടിപ്പിച്ച ആദ്യ ജൻഡർ ന്യൂട്രൽ ഫുട്ബാൾ ലീഗ് ?
ഹാലേ ധൂമകേതുവിന്റെ വരവ് പരിഷത്ത് വലിയ ആഘോഷമാക്കിയിരുന്നു. ഏതു വർഷമായിരുന്നു ആ സംഭവം ?
“പരിണാമം എങ്ങനെ” - ഈ പുസ്തകം എഴുതിയത്.
“പരിഷത്തിന്റെ ഇന്നലെകൾ, എൻ്റെയും”, ആരുടെ കൃതിയാണ്?
പരിഷത്തിനോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചു കൊണ്ട് വിട്ടു പോയ ഡോ. കെ. ജി. അടിയോടിയുടെ നേതൃത്വത്തിൽ തുടങ്ങിയ സംഘടന.
Societies Registration Act XIII of 1860 അനുസരിച്ച് പരിഷത്ത് രജിസ്റ്റർ ചെയ്യപ്പെട്ട വർഷം
ചിത്രത്തിൽ കാണുന്ന അൾ ആരാണെന്ന് അറിയാമോ?
Hintപരിഷത്തിന്റെ ആദ്യ വനിതാ വൈസ് പ്രസിഡെന്റ്
ഫ്രണ്ട്സ് ഓഫ് KSSP സംഘടിപ്പിച്ച ഈ ചങ്ങാതിക്കൂട്ടം പരിപാടി എവിടെ നടന്നതാണെന്ന് ഊഹിക്കാമോ?
ചിത്രത്തിൽ കാണുന്നത് IRTC നിർമ്മിച്ച ഒരു ബയോഗ്യാസ് പ്ലാന്റ് ആണ്. ബയോഗ്യാസിലെ പ്രധാന ഘടകം.
ഭോപ്പാൽ കൂട്ടക്കൊല എന്നറിയപ്പെടുന്ന പാരിസ്ഥിതിക ദുരന്തം നടന്ന വർഷം.
കാലഹരണമില്ലാത്ത സ്വപ്നങ്ങൾ ആരുടെ ആത്മകഥ?
1993 - ലെ സമതാ കലാ ജാഥകൾ സമാപിച്ച ഇടം.
എറണാകുളം ജില്ലയിലെ സമ്പൂർണ സാക്ഷരതാ പദ്ധതി ആരംഭിച്ച വർഷം
പരിഷത്തിൻ്റെ ആദ്യ വനിതാ സംസ്ഥാന പ്രസിഡെന്റ്
ഇപ്പോൾ സൈലൻ്റ് വാലി ഇതിൻ്റെ ഭാഗമാണ്.
മോത്തി കെമിക്കൽസ് ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ പരിഷത്ത് നടത്തിയ പ്രക്ഷോഭത്തെ ക്കുറിച്ച് കേട്ടിട്ടുണ്ടോ? ഏതു ജില്ലയിലായിരുന്നു ഈ കമ്പനി?
“പെദ്രെയിലെ ആരോഗ്യ പ്രശ്നങ്ങളും കീടനാശിനി പ്രയോഗവും” ശാസ്ത്രഗതിയിൽ ഡോ. മുഹമ്മദ് ഷാഫി എഴുതിയ ലേഖനത്തിൻ്റെ തലക്കെട്ടാണിത്. എവിടെയാണ് പെദ്രെ?
പരിഷത്ത് പ്രസിദ്ധീകരിച്ച “പ്രതിബദ്ധതയുടെ ഗാഥകൾ” എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ആരുടെ രചനകളാണ്?
ചാലിയാർ പുഴയുടെ ക്യാച്ച്മെൻ്റ് ഏരിയയിലെ 1680 ഏക്കർ കന്യാവനം മുഴുവൻ മുറിച്ചു നീക്കാനും അത് ലേലം ചെയ്ത് വിൽക്കാനും ഉള്ള പ്രാകൃത നീക്കത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ വന സംരക്ഷണ പ്രവർത്തനമായ മുണ്ടേരി മാർച്ച് നടന്ന വർഷം
ബാലശാസ്ത്രം എന്നത് 1980-ൽ പരിഷത്ത് ആരംഭിച്ച ഒരു പ്രസിദ്ധീകരണമായിരുന്നു. എന്തായിരുന്നു അതിൻ്റെ ഫോർമാറ്റ്?
ഭാരത് ജ്ഞാന വിജ്ഞാന സമിതി (BGVS) യുടെ സമിതിയുടെ നേതൃത്വത്തിൽ 1994 നവംബറിൽ ഡൽഹിയിൽ സംഘടിപ്പിച്ച അഖിലേന്ത്യാ ബാലോൽസവത്തിനു (Joy of Learning) വേണ്ടി എഴുതിയ ഗാനമായിരുന്നു “ഹം ഭാരത് കെ ബച്ചേ ഗുരുജൻ മാംഗ് രഹെ ഹെ ആപ് സെ…” എന്ന് തുടങ്ങുന്ന മനോഹര ഗാനം. ഇതെഴുതിയത്.
പരിഷത്തിന്റെ എംബ്ലം ഡിസൈൻ ചെയ്ത ആൾ
ഇദ്ദേഹം കെ. ഭാസ്കരൻ നായർ. ഇദ്ദേഹവും പരിഷത്തുമായുള്ള ബന്ധം.
പരിഷത്ത് കലാജാഥ അംഗങ്ങൾ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയോടൊപ്പമുള്ള ഈ ചിത്രം. ഏതു കാലത്തേതാണ്?
പരിഷത്തിന് 1991-ൽ UNESCO King Sejong Literacy Prize ലഭിച്ചു. ഏതു ഗവണ്മെൻ്റാണ് ഈ പുരസ്കാരത്തിനുള്ള തുക ലഭ്യമാക്കുന്നത്?
1979-ൽ അന്താരാഷ്ട്ര ശിശു വർഷത്തിൽ പരിഷത്ത് കുട്ടികൾക്കായി പ്രസിദ്ധീകരിച്ച 50 പുസ്തകങ്ങളുടെ പരമ്പര
“ശാസ്ത്രം ചരിത്രത്തിൽ” ആരെഴുതിയ പുസ്തകമാണ്?
യുറീക്ക പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ വാർഷിക വരിസംഖ്യ എത്ര രൂപ ആയിരുന്നുവെന്ന് ഊഹിക്കാമോ?
ശാസ്ത്ര പുസ്തക പ്രസിദ്ധീകരണത്തിനായി പരിഷത്ത് പ്രവർത്തകർ മുൻകൈയെടുത്ത് രൂപീകരിച്ച സഹകരണ സംഘമായിരുന്നു സ്റ്റെപ്സ് (Scientific Technical and Educational Publishing Co-operative Society). ഏതു വർഷമാണ് ഇതു പ്രവർത്തനം ആരംഭിച്ചത്?
1966-ൽ ത്രൈമാസികയായി ആരംഭിച്ച് 1970-ൽ ദ്വൈമാസികയും 1974-ൽ മാസികയും ആയ പരിഷത്ത് പ്രസിദ്ധീകരണം.
കൈത്തൊഴിൽകാർക്കും ടെക്നീഷ്യൻമാർക്കും അവർ ചെയ്യുന്ന ജോലിയുടെ സൈദ്ധാന്തികവശം വ്യക്തമാക്കികൊടുക്കാൻ കഴിയുന്ന ക്ലാസ്സുകൾ നടത്തുക എന്ന ലക്ഷ്യത്തോടെ പരിഷത്ത് ആരംഭിച്ച പദ്ധതിയായിരുന്നു START (School for Technicians and Artisans). ഇതിൽ ആദ്യമായി ആരംഭിച്ച ക്ലാസ്സ് ഏതു വിഭാഗക്കാർക്കുള്ളതായിരുന്നു?
1977 മേയ് 12, 13 തീയതികളിൽ കാലടി ബ്രഹ്മാനന്ദോദയംസംസ്കൃതം യു.പി.സ്കൂളിൽ വെച്ചു നടന്ന പരിഷത്ത് ക്യാമ്പിൻ്റെ ഡയറക്ടർ ജ്ഞാനപീഠജേതാവായ ശിവരാമകാരന്ത് ആയിരുന്നു. എന്തായിരുന്നു ക്യാമ്പിൻ്റെ വിഷയം?
പരിഷത്ത് പ്രസിദ്ധീകരിച്ച ഒരു നല്ല ശാസ്ത്ര കഥാപുസ്തകമായിരുന്നു കൽക്കത്തേനിയം. ആരാണ് ഇതിൻ്റെ രചയിതാവ്?
പരിഷത്തിന്റെ നിരവധി പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡിജിറ്റൈസ് ചെയ്ത് archive.org വഴി ലഭ്യമാക്കിയ ആൾ
“അതിന്നുമപ്പുറമെന്താണ്” ആരെഴുതിയ ഗാനം?