1.
1977 മേയ് 12, 13 തീയതികളിൽ കാലടി ബ്രഹ്മാനന്ദോദയംസംസ്കൃതം യു.പി.സ്കൂളിൽ വെച്ചു നടന്ന പരിഷത്ത് ക്യാമ്പിൻ്റെ ഡയറക്ടർ ജ്ഞാനപീഠജേതാവായ ശിവരാമകാരന്ത് ആയിരുന്നു. എന്തായിരുന്നു ക്യാമ്പിൻ്റെ വിഷയം?
2.
“പെദ്രെയിലെ ആരോഗ്യ പ്രശ്നങ്ങളും കീടനാശിനി പ്രയോഗവും” ശാസ്ത്രഗതിയിൽ ഡോ. മുഹമ്മദ് ഷാഫി എഴുതിയ ലേഖനത്തിൻ്റെ തലക്കെട്ടാണിത്. എവിടെയാണ് പെദ്രെ?
3.
പരിഷത്ത് ഏറെ ജനകീയ ചർച്ചകൾക്ക് വിധേയമാക്കിയ ഹാത്തിക്കമ്മീഷൻ റിപ്പോർട്ട് ഏതു മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു?
4.
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകമാണ്. ആരാണ് ഇത് എഴുതിയത്
5.
ഈ പുസ്തകങ്ങളിൽ ഏറ്റവും പ്രചാരം നേടിയത് ഏത്?
6.
ചിത്രത്തിൽ കാണുന്നത് IRTC നിർമ്മിച്ച ഒരു ബയോഗ്യാസ് പ്ലാന്റ് ആണ്. ബയോഗ്യാസിലെ പ്രധാന ഘടകം.
7.
പരിഷത്ത് ഇതുവരെ ഏതാണ്ട് എത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാകും.
8.
പരിഷത്തിന്റെ ശാസ്ത്ര കലാജാഥ ആരംഭിച്ച വർഷം.
9.
“നാദിറ പറയുന്നു” - എഴുതിയതാരാണ്?
10.
പരിഷത്തിന് Right Livelihood Award ലഭിച്ചത് ഏതു വർഷം?