

** രസകരമായ ചോദ്യങ്ങൾ.. കൂടുതൽ അറിവ്**
കൂട്ടുകാർക്കായി യുറീക്ക ഒരുക്കുന്ന മത്സരമാണ് സൗര 2020. യുറീക്കയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക (https://luca.co.in)യും ചേർന്നൊരുക്കുന്ന ഈ ക്വിസിൽ 20 ചോദ്യങ്ങളാണ് ഉണ്ടാവുക. രാത്രിയും പകലും.. എപ്പോഴും പങ്കെടുക്കാം. കൂട്ടുകാർക്ക് എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം. ഇന്റര്‍നെറ്റും പുസ്തകങ്ങളും ഉപയോഗിക്കാം.
രസകരമായ ചോദ്യങ്ങൾ.. കൂടുതൽ അറിവ്
അപ്പോൾ തുടങ്ങാം..
യുറീക്ക – ലൂക്ക ടീം

1.
കേരളത്തിലെ നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലെ തീരദേശമണലിൽ നിന്നു ലഭിക്കുന്ന അത്യധികമൂല്യമുള്ള ഒരു ഖനിജമാണ് ഇൽമനൈറ്റ്. ഏത് ലോഹമാണ് ഇതിലടങ്ങിയിട്ടുള്ളത് ?
ക്ലൂ വേണോ ?'അത്ഭുതലോഹം' എന്നറിയപ്പടുന്ന ഇത് ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹങ്ങളിൽ ഒന്നാണ്.
2.
തിരുവനന്തപുരത്തു നിലനിന്നിരുന്ന ഒരു വാന നിരീക്ഷണ നിലയത്തിന്റെ ചിത്രമാണിത്. ഇത് സ്ഥാപിച്ചത് ആരാണ്?
ക്ലൂ വേണോ ?തിരുവനനതപുരം യൂണിവെഴ്സിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീകൃത അച്ചടിശാല, കോടതി, തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കാലത്താണ് സ്ഥാപിച്ചത്.
3.
പഞ്ചലോഹക്കൂട്ടിലടങ്ങിയ ലോഹങ്ങൾ ഏതെല്ലാം?
ക്ലൂ വേണോ ?സാധാരണ നിങ്ങള്‍ കേള്‍ക്കാറുള്ള അഞ്ചുലോഹങ്ങള്
4.

ഈ വീണ പൂവിന്റെ പേരെന്താ ?
ക്ലൂ വേണോ ?തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമ കണ്ടിട്ടുണ്ടോ ?
5.
ഏതു ചെടിയുടെ ഇലയാണ് താഴെ കൊടുത്തിരിക്കുന്നത്
ക്ലൂ വേണോ ?Artocarpus altilis എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം
6.

രാത്രി റോഡിലൂടെ നടക്കാനിറങ്ങുമ്പോൾ തെരുവുവിളക്കുകൾ ചൊരിയുന്ന
ഈ മഞ്ഞപ്രകാശം ശ്രദ്ധിച്ചിട്ടില്ലേ..ഈ മഞ്ഞ വെളിച്ചത്തിനു കാരണമായ മൂലകം ഏതാണ് ?
ക്ലൂ വേണോ ?ശരീരകലകൾക്കുള്ളിലും പുറത്തുമുള്ള ജലതുലനാവസ്ഥ നിലനിർത്തുന്നതിന് ഈ മൂലകം ആവശ്യമാണ്
10.
ചിത്രത്തിൽ കാണുന്നത്.
ക്ലൂ വേണോ ?ഒരു ജ്യാതിശാസ്ത്രജ്ഞന്റെ ഓർമ്മക്കായാണ് ഈ ദൂരദർശിനിക്ക് പേരിട്ടത്
12.
തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കുന്നംകുളം താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടെ ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങള്‍ക്കു പറയുന്ന പേര് ?
ക്ലൂ വേണോ ?കേരളത്തിലെ പ്രധാന തണ്ണീര്‍ത്തടം
13.

തെങ്ങിന്പൂക്കുലയിലെ പൂക്കള്‍ കണ്ടിട്ടില്ലേ?ഒരു പൂവിന് എത്ര ഇതളുകളാണ് ഉള്ളത്?
ക്ലൂ വേണോ ?വെള്ളക്ക (അച്ചിങ്ങയുടെ) രൂപം ഓര്‍ക്കൂ
14.

ഇന്ത്യയിലെ ആദ്യത്തെ
മണ്ണ് മ്യൂസിയവും ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയവും കേരളത്തിലാണ്.
2014 ജനു 1ന് ആരംഭിച്ചു. ഇതിന്റെ പേര് കേരള സോയില്‍ മ്യൂസിയം എന്നാണ്. ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
ക്ലൂ വേണോ ?പറോട്ടുകോണം എന്ന പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്
15.

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ്
ഞാന്‍. എന്നെയാണ് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന ശലഭമായി കണക്കാക്കുന്നത്. എന്റെ ശാസ്ത്രനാമം Troides minos എന്നാണ്.
മലയാളത്തിലുള്ള എന്റെ പേര് പറയാമോ?
ക്ലൂ വേണോ ? മുന്‍ചിറകുകള്‍ക്ക് കറുപ്പ് നിറം, പിന്‍ചിറകുകള്‍ക്ക് തിളക്കമുള്ള മഞ്ഞ നിറവുമാണ്.
18.

ആഭരണങ്ങളിലെ സ്വർണ്ണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. 916 സ്വർണ്ണം എന്നത് എത്ര കാരറ്റ് സ്വർണ്ണം ആണ്?
ക്ലൂ വേണോ ?14 കാരറ്റ് സ്വർണം പിച്ചളയുടെ അതേ നിറത്തിലുള്ളതായിരിക്കും. ബാഡ്ജുകളും മറ്റും നിർമ്മിക്കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്.
19.
സ്മാർട്ട് ഫോൺ ബാറ്ററികളിൽ ഇത് ഒരു പ്രധാന ഘടകം.
ക്ലൂ വേണോ ?ഈ വർഷത്തെ നോബേൽ സമ്മാനവുമായി ബന്ധമുണ്ട്
20.

ഭൂമിയുടെ
കാമ്പില്‍ (core) ഏറ്റവുമധികമുള്ള പദാര്‍ഥമാണ് ?
ക്ലൂ വേണോ ?ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളിയെയാണ് അകക്കാമ്പ് എന്നു വിളിക്കുന്നത്.
That was an amazing quiz…