

** രസകരമായ ചോദ്യങ്ങൾ.. കൂടുതൽ അറിവ്**
കൂട്ടുകാർക്കായി യുറീക്ക ഒരുക്കുന്ന മത്സരമാണ് സൗര 2020. യുറീക്കയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക (https://luca.co.in)യും ചേർന്നൊരുക്കുന്ന ഈ ക്വിസിൽ 20 ചോദ്യങ്ങളാണ് ഉണ്ടാവുക. രാത്രിയും പകലും.. എപ്പോഴും പങ്കെടുക്കാം. കൂട്ടുകാർക്ക് എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം. ഇന്റര്‍നെറ്റും പുസ്തകങ്ങളും ഉപയോഗിക്കാം.
രസകരമായ ചോദ്യങ്ങൾ.. കൂടുതൽ അറിവ്
അപ്പോൾ തുടങ്ങാം..
യുറീക്ക – ലൂക്ക ടീം

1.
ഭൂഖണ്ഡങ്ങൾ തോറും കൂട്ടമായി ദേശാടനം നടത്തുന്ന ലോകത്തെല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണിത്. ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽനിന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന ഇവരെ താഴെയുള്ള ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിയാമോ ?
ക്ലൂ വേണോ ?ഇടിയും മിന്നലും!
2.
തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കുന്നംകുളം താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടെ ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങള്‍ക്കു പറയുന്ന പേര് ?
ക്ലൂ വേണോ ?കേരളത്തിലെ പ്രധാന തണ്ണീര്‍ത്തടം
3.

മുറ്റത്തും പറമ്പിലുമൊക്കെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഈ ഇത്തിരിക്കുഞ്ഞന് പൂവിനെ.. പേരെന്തെന്ന് പറയാമോ ?
ക്ലൂ വേണോ ?തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കും
4.
ചിത്രത്തിൽ കാണുന്നത്.
ക്ലൂ വേണോ ?ഒരു ജ്യാതിശാസ്ത്രജ്ഞന്റെ ഓർമ്മക്കായാണ് ഈ ദൂരദർശിനിക്ക് പേരിട്ടത്
5.
പൂച്ചയ്ക്കും കടുവയ്ക്കുമെല്ലാം നഖങ്ങള്‍ അകത്തേക്ക് വലിക്കുവാന്‍ കഴിയും. പക്ഷെ, മാര്‍ജാര കുടുംബത്തിലെ ഒരു സ്പീഷീസിനു മാത്രം ഈ കഴിവില്ല. അതിന്റെ പേരെന്താണ്?
6.
ഏതു ചെടിയുടെ കതിരാണ് താഴെ കൊടുത്തിരിക്കുന്നത്
ക്ലൂ വേണോ ? പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ.
7.

ഇത് ഏത് മരത്തിന്റെ കായാണ് ?
ക്ലൂ വേണോ ?നിലമ്പൂരെന്ന പേര് കേട്ടാല്‍....
8.

കുട്ടികള്‍ക്കായി
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, മാത്തന് മണ്ണിരക്കേസ് തുടങ്ങിയ, കിയോ കിയോ നിരവധി പുസ്തകങ്ങളെഴുതിയ ഈ എഴുത്തുകാരൻ ആരാണ് ?
ക്ലൂ വേണോ ?പഴയൊരു യുറീക്ക മാമൻ
9.

ഇതാണ് വജ്രം. ഇതിൽ അടങ്ങിയിരിക്കുന്ന മൂലകം ഏതാണ് ?
ക്ലൂ വേണോ ?പെന്സിലിലുണ്ട്, കരിയിലുണ്ട്, നമ്മളിലുണ്ട്
10.

ഈ ചിത്രത്തിൽ കാണുന്നത് ആരാണ്?
ക്ലൂ വേണോ ?ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു
12.

ആഭരണങ്ങളിലെ സ്വർണ്ണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. 916 സ്വർണ്ണം എന്നത് എത്ര കാരറ്റ് സ്വർണ്ണം ആണ്?
ക്ലൂ വേണോ ?14 കാരറ്റ് സ്വർണം പിച്ചളയുടെ അതേ നിറത്തിലുള്ളതായിരിക്കും. ബാഡ്ജുകളും മറ്റും നിർമ്മിക്കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്.
14.

ഇന്ത്യയിലെ ആദ്യത്തെ
മണ്ണ് മ്യൂസിയവും ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയവും കേരളത്തിലാണ്.
2014 ജനു 1ന് ആരംഭിച്ചു. ഇതിന്റെ പേര് കേരള സോയില്‍ മ്യൂസിയം എന്നാണ്. ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
ക്ലൂ വേണോ ?പറോട്ടുകോണം എന്ന പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്
15.
ഏതു ചെടിയുടെ
പൂവാണ് താഴെ കൊടുത്തിരിക്കുന്നത് ?
ക്ലൂ വേണോ ?ഇന്ത്യയിലാണ് ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ചെടി വളർത്തപ്പെടുന്നുണ്ട്.
18.
കക്ക, ശംഖ് തുടങ്ങിയവയിലെ പ്രധാന ഘടകത്തിന്റെ രാസനാമം ?
ക്ലൂ വേണോ ?കൃഷിയിൽ അമ്ലത കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുവിലെ പ്രധാനഘടകവും ഇതാണ്.
19.
തിരുവനന്തപുരത്തു നിലനിന്നിരുന്ന ഒരു വാന നിരീക്ഷണ നിലയത്തിന്റെ ചിത്രമാണിത്. ഇത് സ്ഥാപിച്ചത് ആരാണ്?
ക്ലൂ വേണോ ?തിരുവനനതപുരം യൂണിവെഴ്സിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീകൃത അച്ചടിശാല, കോടതി, തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കാലത്താണ് സ്ഥാപിച്ചത്.
20.
സ്മാർട്ട് ഫോൺ ബാറ്ററികളിൽ ഇത് ഒരു പ്രധാന ഘടകം.
ക്ലൂ വേണോ ?ഈ വർഷത്തെ നോബേൽ സമ്മാനവുമായി ബന്ധമുണ്ട്
That was an amazing quiz…