താഴോട്ട് പോകുന്ന എസ്കലേറ്ററിൽ ഒരാൾ 50 സ്റ്റെപ്പ് എടുക്കുന്നതോടെ താഴെ എത്തുന്നു. പരീക്ഷണാർഥം അയാൾ എസ്കലേറ്ററിന്റെ മുകളിലേക്ക് ഓടുന്നു. 125 സ്റ്റെപ്പുകൾ എടുത്ത് അയാൾ മുകളിൽ എത്തുന്നു. മുകളിലേക്ക് പോയ വേഗത താഴോട്ട് വന്നതിന്റെ അഞ്ച് മടങ്ങ് ആയിരുന്നു. ഈ ഡാറ്റ ഉപയോഗിച്ച് എസ്കലേറ്റർ നിശ്ചലമായിരിക്കുമ്പോൾ എത്ര സ്റ്റെപ്പുകൾ കാണാൻ സാധിക്കും?
ഉത്തരം ശരിയാക്കിയവർ: ആരുമില്ല
N ആണു നിശ്ചലമായി നിൽക്കുമ്പോൾ സ്റ്റെപ്പുകളുടെ എണ്ണം എന്നിരിക്കട്ടെ. ഒരു സ്റ്റെപ്പ് നടക്കാൻ ഉപയോഗിക്കുന്നത് ഒരു യൂണിറ്റ് സമയം ആണു എന്നും കരുതുക.. 50 സ്റ്റെപ്പ് നടക്കാൻ 50 യൂണിറ്റ് സമയം എടുക്കുന്നു. N – 50 സ്റ്റെപ്പുകൾ 50 യൂണിറ്റ് സമയം കൊണ്ട് അപ്രത്യക്ഷമാകുന്നു. 125 സ്റ്റെപ്പുകൾ മുകളിലോട്ടുകയറുമ്പോൾ മുകളിൽ എത്തുന്നു, അതായത് എസ്കലേറ്ററിലെ 125 – N സ്റ്റെപ്പുകൾ അപ്രത്യക്ഷമാകുന്നത് (125/5 = 25 ) യൂണിറ്റ് സമയം കൊണ്ടാണു. എസ്കലേറ്ററിന്റെ വേഗത എല്ലായ്പ്പോഴും ഒന്നായിരിക്കും എന്ന് കണക്കാക്കിയാൽ മുകളിലോട്ട് പോകുമ്പോൾ 125 – N സ്റ്റെപ്പുകൾ 25 യൂണിറ്റ് സമയം കൊണ്ട് അപ്രത്യക്ഷമാകുന്നു എന്ന് കാണാം.