കുഞ്ചുവും പാറുവും കൂടി കല്ലും പൂവും കളിക്കുകയായിരുന്നു. രണ്ടു പേരും ബുദ്ധിപരമായി ആലോചിച്ച് നീക്കങ്ങൾ നടത്തുന്ന കൂട്ടുകാരാണ്. കുഞ്ചു കല്ലും (K) പാറു പൂവും (P) ആണ് അവരുടെ അടയാളമായി എടുത്തത്.
കല്ലും പൂവും കളിക്കുന്നത് ഇങ്ങനെയാണ്.
-
ഒരാൾ എതെങ്കിലും കള്ളിയിൽ തന്റെ അടയാളം വക്കുന്നു. അടുത്തയാൾക്ക് അതു പോലെ മറ്റൊരു കള്ളിയിൽ വക്കാം.
-
ഒരേ വരിയിലോ നിരയിലോ കോണോടു കോണായോ ഉള്ള മൂന്നു കള്ളിയിലും ഒരേ അടയാളം ആദ്യം ആരു വക്കുന്നോ അവർ ജയിക്കും.
മുകളിൽ ചിത്രത്തിലുള്ളത് കുഞ്ചുവും പാറുവും കൂടിയുള്ള ഒരു കളിയുടെ 6 നീക്കങ്ങൾക്ക് ശേഷം ഉള്ള അവസ്ഥയാണ്. അടുത്തതായി കളിക്കേണ്ടത് ആരാണ് എന്ന് വെളിപ്പെടുത്തുന്നില്ല. അത് നിങ്ങൾ കണ്ടെത്തണം. കളിയിൽ കുഞ്ചുവാണോ പാറുവാണോ ജയിക്കുക?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: സുഹാന ഫാത്തിമ, ആദിത്യ പി.എസ്., ഫാത്തിമ നസ്രിൻ ആസാദ്, സതീശൻ കെ.എം, ശ്രീനിധി അജിത്ത്, ചിത്ര എ
.