നാണയങ്ങൾ ഉണ്ടാക്കുമ്പോൾ അവയുടെ തൂക്കം വളരെ കൃത്യമായിട്ടാണ് ഉണ്ടാക്കുക. ഒരു നാണയത്തിന് 10 മില്ലിഗ്രാം ആണ് ഭാരം. എന്നാൽ ഒരു ബാച്ചിൽ ഉണ്ടാക്കിയ നാണയങ്ങളുടെ ഭാരം 9 മില്ലിഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളു. തെറ്റ് മനസ്സിലാക്കിയപ്പോൾ ആ നാണയങ്ങൾ ഒരു ചാക്കിൽ കെട്ടി മാറ്റിവച്ചു. കൃത്യതയുള്ള 10 മില്ലിഗ്രാം ഭാരമുള്ള നേരത്തേ ഉണ്ടാക്കിയ നാണയങ്ങൾ വേറേ 9 ചാക്കുകളിൽ കെട്ടി വച്ചിട്ടുണ്ടായിരുന്നു. ആരോ ഭാരം കുറഞ്ഞ നാണയങ്ങളുടെ ചാക്ക് മറ്റേ ചാക്കുകളുടെ കൂടെ എടുത്തു വച്ചു.
നിങ്ങൾക്ക് ഒരു തുലാസും പടിക്കട്ടികളും തന്നിട്ടുണ്ട്. ഒരു പ്രാവശ്യം മാത്രമേ തൂക്കം എടുക്കാൻ പാടുള്ളു. 9 ഗ്രാം ഭാരമുള്ള നാണയങ്ങളുള്ള ചാക്ക് ഏതെന്ന് കണ്ടു പിടിക്കണം..
ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം.
ഉത്തരം : പത്ത് ചാക്കുകളും നിരത്തി വക്കുക. അവയ്ക്ക് 1 മുതൽ 10 വരെയുള്ള നമ്പരുകൾ ഇടുക. ഒന്നാമത്തെ ചാക്കിൽ നിന്ന് ഒരു നാണയം രണ്ടാമത്തെ ചാക്കിൽ നിന്ന് 2 നാണയം അങ്ങനെ നാണയങ്ങൾ എടുക്കുക. അപ്പോൾ പത്താമത്തെ ചാക്കിൽ നിന്ന് 10 നാണയം എടുക്കണം. അപ്പോൾ ആകെ 55 നാണയങ്ങൾ ഉണ്ടാകും. അവയുടെ ഭാരം കാണുക. എല്ലാ നാണയത്തിനും 10 മില്ലീഗ്രാം ആണെങ്കിൽ 550 മില്ലിഗ്രാം ഉണ്ടാകണം. അതിൽ നിന്നും ഒരു മില്ലീഗ്രാമാണ് കുറവെങ്കിൽ അതായത് 549 മില്ലീ ഗ്രാം ആണെങ്കിൽ ഒന്നാമത്തെ ചാക്കിലാണ് 9ഗ്രാം നാണയങ്ങൾ. 2 മില്ലീ ഗ്രാം കുറവെങ്കിൽ രണ്ടാമത്തെ ചാക്ക്. 10 മില്ലിഗ്രാം കുറവെങ്കിൽ പത്താമത്തെ ചാക്ക്
ശരിയുത്തരം രേഖപ്പെടുത്തിയവർ : അജീഷ് കെ ബാബു, സതീഷൻ കെ, രഘുറാം നിലമ്പൂർ, ആഭ ജെ, സജി എം, സുരേഷ് ടി.ഐ,