കൃഷ്ണകിരീടം

വഴനശലഭം കൃഷ്ണകിരീടത്തിൽ

കലശത്തട്ട്/കൃഷ്ണകിരീടം /കൃഷ്ണമുടി/പഗോഡ/ഹനുമാൻ കിരീടം എന്നൊക്കെയാണ് പേരുകൾ. ശാസ്ത്രീയനാമം :Clerodendrum paniculatum L.  കുടുംബം : Lamiaceae  ഇംഗ്ലീഷ് : Pagoda flower

ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ്‌ കൃഷ്ണകിരീടം (Red Pagoda Tree) ശാസ്ത്രീയനാമം: Clerodendrum paniculatum. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ്‌ വളരുന്നത്‌. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു. വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്.

 

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: