ജീവപരിണാമം – വാക്കുകൾ കണ്ടെത്തൂ…

വാക്കുകൾ കണ്ടെത്തൂ..

വാക്കുകൾ പരിചയപ്പെടാം

പുതിയ വാക്കുകൾ

  • Adaptation-അനുകൂലനം :  ജീവികളുടെ അതിജീവനക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന ലക്ഷണങ്ങള്‍. ഉദാ: താറാവിന്റെ കാല്‍വിരലുകള്‍ക്കിടയിലുള്ള ചര്‍മ്മം വെള്ളത്തില്‍ സഞ്ചരിക്കുവാനുള്ള ഒരു അനുവര്‍ത്തനമാണ്‌. 2. (ഫിസിയോളജീയം). 3. (ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനപരം). പാരിസ്ഥിതിക ഘടകങ്ങള്‍ക്കനുസരിച്ച്‌ ഉത്തേജിപ്പിക്കപ്പെടുവാനുള്ള കഴിവില്‍ വരുന്ന മാറ്റം. ഉദാ: പഞ്ചസാര തിന്ന ഉടനെ പഞ്ചസാരയിട്ട കാപ്പിക്ക്‌ മധുരം പോരെന്ന്‌ തോന്നുന്നത്‌. 
  • Mutation- ഉല്‍പരിവര്‍ത്തനം : ജനിതക പദാര്‍ത്ഥത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍. ഒരു ജീനിന്റെ ഘടനയില്‍ ഉണ്ടാവുന്നവയെ പോയിന്റ്‌ മ്യൂട്ടേഷന്‍ അല്ലെങ്കില്‍ ജീന്‍ മ്യൂട്ടേഷനുകളെന്ന്‌ പറയും. ക്രോമസോമുകളുടെ ഘടനയിലോ അംഗസംഖ്യയിലോ ഉണ്ടാകുന്ന മാറ്റങ്ങളാണ്‌ ക്രാമസോം മ്യൂട്ടേഷനുകള്‍. 
  • Phylogeny വംശചരിത്രം :ഒരു സ്‌പീഷീസിന്റെയോ അല്ലങ്കില്‍ മറ്റേതെങ്കിലും വര്‍ഗീകരണ വിഭാഗത്തിന്റെയോ പരിണാമചരിത്രം
  • Species : ഇണചേരലിലൂടെ പ്രത്യുത്‌പാദനക്ഷമരായ സന്താനങ്ങള്‍ക്ക്‌ ജന്മമേകാന്‍ കഴിവുള്ള ജീവികളുടെ ഒരു ഗണം. ജീവവര്‍ഗീകരണത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ ഇത്‌. പരസ്‌പരം ബന്ധമുള്ളവയെങ്കിലും ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാല്‍ അന്യോന്യം വേര്‍പെട്ട്‌ അന്യോന്യപ്രജനം സാധ്യമല്ലാതായിത്തീര്‍ന്ന ജീവിഗണങ്ങള്‍ക്ക്‌ allopatric species എന്നും ഭൂമിശാസ്‌ത്രപരമായി വേര്‍പെട്ടിട്ടില്ലെങ്കിലും പ്രത്യുല്‌പാദന പെരുമാറ്റത്തിലും ആര്‍ത്തവ സമയത്തിനും മറ്റും വ്യത്യാസമുള്ളതിനാല്‍ അന്യോന്യപ്രജനം നടക്കാറില്ലാത്ത സമാന ജീവജാതികള്‍ക്ക്‌ sympatric species എന്നും ആണ്‌ പേര്‌. ജീവശാസ്‌ത്രത്തില്‍ രണ്ടു പദങ്ങളുള്ള പേരുകൊണ്ടാണ്‌ സ്‌പീഷീസുകളെ സൂചിപ്പിക്കാറുള്ളത്‌. ഉദാ: ഹോമോസാപ്പിയന്‍സ്‌. 
  • Variation വ്യതിചലനം : ഒരു ജീവിസമൂഹത്തില്‍ അംഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വ്യത്യാസങ്ങള്‍. ഇവ ജനിതകപരമോ പ്രകട രൂപപരമോ ആവാം.
  • Gene : ഒരു ജീവിയിലെ പാരമ്പര്യസ്വഭാവങ്ങളുടെ വാഹകതന്മാത്രകളാണ് ജീനുകൾ. ന്യൂക്ലികാമ്ലങ്ങളായ ഡി.എൻ.ഏ യുടേയോ ആർ.എൻ.ഏ യുടേയോ ഘടനയിൽ ഉൾകൊള്ളപ്പെട്ടിരിക്കുകയും അവയിലെ ചില നിയന്ത്രിതഭാഗങ്ങളുടേയോ, ട്രാൻസ്ക്രൈബ്ഡ് ഭാഗങ്ങളുടേയോ, മറ്റ് ധർമ്മപരശ്രേണികളുടെയോ ഒപ്പം ചേർന്ന് ഒരു മാംസ്യതന്മാത്രയുടേയോ ആർ.എൻ.ഏ ശൃംഖലയുടേയോ നിർമ്മാണത്തിന് കാരണമാകുകയും ചെയ്യുന്ന അസ്തിത്വമാണ് ജീനുകൾ
  • Fossil : ചരിത്രാതീത കാലത്തെ ജീവികളുടെ ശരീരഭാഗങ്ങളോ അവയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന അവശിഷ്‌ടങ്ങളോ അടയാളങ്ങളോ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്‌. ഫോസിലീകരിക്കപ്പെടുമ്പോള്‍ ജൈവവസ്‌തുക്കളെ ധാതുക്കള്‍ പ്രതിസ്ഥാപനം ചെയ്യും. 
  • Chromosome: യൂക്കാരിയോട്ടിക കോശങ്ങളില്‍ കാണുന്ന ഡി എന്‍ എ തന്മാത്രയും പ്രാട്ടീനുകളും അടങ്ങിയ നാരുപോലുള്ള വസ്‌തുക്കള്‍. ഇവയ്‌ക്ക്‌ സങ്കീര്‍ണമായൊരു ആന്തരഘടനയുണ്ട്‌. പ്രാകാരിയോട്ടിക കോശങ്ങളിലെ ജനിതക പദാര്‍ഥത്തെയും ക്രാമസോമുകളെന്നു വിളിക്കും. എന്നാല്‍ ഇതിന്‌ യൂക്കാരിയോട്ടിക ക്രാമസോമുകളുടെ സങ്കീര്‍ണ ഘടനയില്ല. കോശവിഭജനസമയത്താണ്‌ ക്രാമസോമുകള്‍ ഏറ്റവും വ്യക്തമായി കാണപ്പെടുക. അല്ലാത്ത സമയത്ത്‌ ഇവ നേര്‍ത്ത്‌ ക്രാമാറ്റിന്‍ നാരുകളായിത്തീരുന്നു. ഓരോ സ്‌പീഷീസിലെയും ക്രാമസോം സംഖ്യ നിശ്ചിതമാണ്‌.
  • Reproduction , പ്രത്യുത്പാദനം : ജനകങ്ങളില്‍ നിന്ന്‌ സന്താനങ്ങളുണ്ടാകുന്ന പ്രക്രിയ. ലൈംഗിക മാര്‍ഗങ്ങളിലൂടെയോ അലൈംഗിക മാര്‍ഗങ്ങളിലൂടെയോ ആവാം. 
  • Organism ജീവി : ജീവനുള്ളവയെ ജീവികൾ എന്ന് പറയുന്നു. (ഉദാഹരണമായി ജന്തുക്കൾ, സസ്യങ്ങൾ, പൂപ്പലുകൾ, സൂക്ഷ്മജീവികൾ). 

1 thought on “ജീവപരിണാമം – വാക്കുകൾ കണ്ടെത്തൂ…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: