1.
ഒക്ടോബർ 29ന് ചന്ദ്രഗ്രഹണം ആയിരുന്നല്ലോ. താഴെ പറയുന്ന ഏത് സാഹചര്യത്തിൽ ആയിരിക്കും ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് ?
2.
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമാണെന്ന് അറിയാമല്ലോ. എന്താണ് ഈ വർഷത്തെ ഭക്ഷ്യദിന സന്ദേശം?
3.
നമ്മുടെ ആദിത്യ പേടകം സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്രയിലാണല്ലോ.ഡിസംബർ മാസത്തിൽ പേടകം ഒന്നാം ലഗ്രാഞ്ചിയൻ പോയിൻ്റിനടുതുള്ള ഭ്രമണ പഥത്തിൽ എത്തും.ഭൂമിയിൽ നിന്നും എത്ര ദൂരത്തിൽ ആണ് ഈ ഭ്രമണപഥം??
4.
കേരളത്തിൻ്റെ സംസ്ഥാന ശലഭത്തിൻ്റെ ചിത്രം ആണിത്.ഏതാണ് ഈ ശലഭം?
5.
എഡ്മണ്ട് അൽബിയസ് എന്നയാളുടെ ചിത്രമാണ് ഈ കാണുന്നത്.താഴെയുള്ള പ്രസ്താവനയിൽ ഇദ്ദേഹവുമായി ബന്ധപ്പെട്ടത് ഏത്?
6.
Plain Tiger എന്ന ശലഭത്തിൻ്റെ ലാർവെ ഭക്ഷണം ആക്കുന്ന ആതിഥേയ സസ്യം ആണിത്. ഈ സസ്യത്തിന്റെ പേരെന്ത് ?
7.
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ ഭാഗമായി ചന്ദ്രനിൽ ഒരു ചെറു വാഹനം ഇറക്കി ,അത് ചന്ദ്രനിൽ ഓടിച്ച് ഗവേഷണം നടത്താൻ നമുക്ക് സാധിച്ചിരുന്നു. റോവറിന് എന്ത് പേരാണ് ISRO നൽകിയത്?
8.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന വസ്തുക്കൾ ഏത് പരീക്ഷണശാലയിലാണ് കാണുക?
9.
നക്ഷത്രങ്ങളിൽ നിന്ന് വരുന്ന ഭീമമായ ഊർജത്തെ വിശദീകരിക്കാനുപയോഗിക്കുന്ന ഈ സമവാക്യം ആരുടേതാണ്?
10.
തെർമ്മോ മീറ്റർ,ബാരോ മീറ്റർ,സ്ഫിഗ്മാമാനോമീറ്റർ,ഫ്ളോട്ട് വാൽവ്,കളർ മീറ്റർ ഫ്ളൂറസെന്റ് മെർക്കുറി ലാമ്പുകൾ, വിവിധ തരം പെയിന്റുകൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ തുടങ്ങിയ അനേകം വസ്തുക്കളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ടെമ്പറേച്ചറിലും പ്രഷറിലും(105 pa)ദ്രാവക രൂപത്തിൽ സ്ഥിതി ചെയ്യുന്ന ഏക ലോഹം ഏത്?
11.
ധബോൽക്കർ സ്ഥാപിച്ച സംഘടനയുടെ പേരെന്ത്?
കേരളത്തിലേതു പോലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയിലാണ് നരേന്ദ്ര ധാബോൽക്കർ സ്വന്തം ജീവൻ ബലികഴിച്ച് അന്ധവിശ്വാസങ്ങൾക്കും ആഭിചാരപ്രവർത്തനങ്ങൾക്കുമെതിരെ പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഒരു ഡോക്ടറായിരുന്ന ധാബോൽക്കർ പ്രൊഫണൽ ജീവിതം അവസാനിപ്പിച്ച് 1989 ൽ ഒരു സംഘടന രൂപീകരിച് സംസ്ഥാനത്ത് വ്യാപകായി വന്നിരുന്ന ദുർമന്ത്രവാദങ്ങൾക്കും മറ്റുമെതിരായി ജനങ്ങളെ ബോധവൽക്കരിക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ ക്ഷുഭിതരായ ഇരുട്ടിന്റെ ശക്തികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം ധബോദ്ക്കറിന്റെ മകൻ ഹമീദ് ദബോദ്ക്കറിന്റെ നേതൃത്വത്തിൽ കൂടുതൽ ഊർജ്ജസ്വലതയോടെ ഇപ്പോൾ പ്രവർത്തിച്ച് വരുന്ന ധബോൽക്കർ സ്ഥാപിച്ച സംഘടനയുടെ പേരെന്ത്?
12.
“യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ" എന്നത് യുക്തിവാദി മാസികയുടെ ആപ്തവാക്യമാണ്. ആരാണിത് എഴുതിയ നവോത്ഥാന നായകൻ.
13.
അന്ധവിശ്വാസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ കള്ളക്കടത്ത് നടത്തപ്പെട്ടിട്ടുള്ള ഒരു പക്ഷിയുടെ ചിത്രമാണ് ഈ കാണിച്ചിരിക്കുന്നത് ഏതാണ് ഈ പക്ഷി എന്ന് തിരിച്ചറിയുക?
14.
1906 അലോയ്സ് അൽഷിമേർസ് എന്ന ജർമ്മൻ സൈക്യാട്രിസ്റ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറിൽ ചില പ്രത്യേക വ്യത്യാസങ്ങൾ കണ്ടെത്തി . അവിടെ നിന്നാണ് അൽഷിമേർസ് രോഗത്തിന്റെ ചരിത്രം തുടങ്ങുന്നത്. ലോക അൽഷിമേഴ്സ് ദിനം എന്നാണ്?
15.
ഈ ചിത്രത്തിൽ കാണുന്ന സുന്ദരിപ്പക്ഷി ഏതാണ് ?