1.
ഈയിടെ അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ഒരാളുടെ പുസ്തകത്തിൻറെ പേരാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ആരാണ് ഈ പുസ്തകം രചിച്ചിരിക്കുന്ന പരിസ്ഥിതി പ്രവർത്തകർ ?
2.
മനുഷ്യൻ്റെ പൂർവികരുടെ ഏറ്റവും പഴക്കം ചെന്ന അവശേഷിപ്പ് കണ്ടെത്തിയ ഈ പ്രദേശത്തെ മാനവജാതിയുടെ ഈറ്റില്ലം എന്ന് അറിയപ്പെടുന്നു. ഏതാണ് ഈ പ്രദേശം?
3.
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമാണെന്ന് അറിയാമല്ലോ. എന്താണ് ഈ വർഷത്തെ ഭക്ഷ്യദിന സന്ദേശം?
4.
ഒക്ടോബർ 29ന് ചന്ദ്രഗ്രഹണം ആയിരുന്നല്ലോ. താഴെ പറയുന്ന ഏത് സാഹചര്യത്തിൽ ആയിരിക്കും ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് ?
5.
നമ്മുടെ ആദിത്യ പേടകം സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്രയിലാണല്ലോ.ഡിസംബർ മാസത്തിൽ പേടകം ഒന്നാം ലഗ്രാഞ്ചിയൻ പോയിൻ്റിനടുതുള്ള ഭ്രമണ പഥത്തിൽ എത്തും.ഭൂമിയിൽ നിന്നും എത്ര ദൂരത്തിൽ ആണ് ഈ ഭ്രമണപഥം??
6.
കേരളത്തിൻ്റെ സംസ്ഥാന ശലഭത്തിൻ്റെ ചിത്രം ആണിത്.ഏതാണ് ഈ ശലഭം?
7.
മനുഷ്യൻ ആദ്യമായി കൃത്രിമമായി നിർമിച്ച മൂലകം ഏത്?
8.
താഴെ തന്നിരിക്കുന്നവയിൽ കാർബനിൻ്റെ രൂപാന്തരം (allotrope) അല്ലാത്തത് എത്?!
9.
നക്ഷത്രങ്ങളിൽ നിന്ന് വരുന്ന ഭീമമായ ഊർജത്തെ വിശദീകരിക്കാനുപയോഗിക്കുന്ന ഈ സമവാക്യം ആരുടേതാണ്?
12.
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ ഭാഗമായി ചന്ദ്രനിൽ ഒരു ചെറു വാഹനം ഇറക്കി ,അത് ചന്ദ്രനിൽ ഓടിച്ച് ഗവേഷണം നടത്താൻ നമുക്ക് സാധിച്ചിരുന്നു. റോവറിന് എന്ത് പേരാണ് ISRO നൽകിയത്?
13.
1906 അലോയ്സ് അൽഷിമേർസ് എന്ന ജർമ്മൻ സൈക്യാട്രിസ്റ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറിൽ ചില പ്രത്യേക വ്യത്യാസങ്ങൾ കണ്ടെത്തി . അവിടെ നിന്നാണ് അൽഷിമേർസ് രോഗത്തിന്റെ ചരിത്രം തുടങ്ങുന്നത്. ലോക അൽഷിമേഴ്സ് ദിനം എന്നാണ്?
14.
“യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ" എന്നത് യുക്തിവാദി മാസികയുടെ ആപ്തവാക്യമാണ്. ആരാണിത് എഴുതിയ നവോത്ഥാന നായകൻ.
15.
ജനീവയിൽ സ്ഥിതി ചെയ്യുന്ന കണികാപരീക്ഷണ കേന്ദ്രമായ സേണിന്റെ (CERN) പൂർണ നാമം എന്ത്?