ചിത്രത്തിൽ കാണുന്നത് പോലെയുളള ഒരു മേശക്ക് ചുറ്റും A , B , C, D, E, F എന്നീ ആറുപേർ ഇരിക്കുന്നു. മേശയിൽ ഒരു സ്പിന്നിങ് വീൽ ഉണ്ട്. ഒരു വ്യക്തിക്ക് നേരെ വരുന്ന സംഖ്യയാണു അയാളുടെ സ്കോർ. ആദ്യത്തെ സ്പിന്നിങിനു ശേഷമുള്ള അവസ്ഥയാണു ചിത്രത്തിൽ. A 1, B 2, C 5, D 4, E 3 എന്നിങ്ങനെയാാണു സ്കോർ നില. രണ്ടാമത് സ്പിന്നിങ് വീൽ തിരിച്ച ശേഷം ‘D’’ ഒന്നാം സ്ഥാനത്ത് ആയി. അഞ്ചാമത് തവണ സ്പിൻ ചെയ്ത ശേഷം ‘A’ ആണു ഒന്നാം സ്ഥാനത്ത്. ഓരോ തവണ നേടുന്ന പോയിന്റുകൾ ചേർത്ത് വെച്ചാണു സ്കോർ നില നിർണയിക്കുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് ഓരോരുത്തർക്കും കിട്ടിയ സ്കോർ എത്രയെന്ന് കണക്കാക്കാമോ?
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. കൂടുതൽ പേരെ ലൂക്ക പസിലിലേക്ക് ക്ഷണിക്കൂ..
ഉത്തരം ശരിയാക്കിയവർ: അജീഷ് കെ. ബാബു, മനോഹരൻ എൻ, ആദിത്യ പി.എസ്., സിജിൻ
A 15 B 14 C 13 D 10 E 11 F 12
സ്പിൻ
എ
ബി
സി
ഡി
ഇ
എഫ്
ഒന്ന്
1
2
5
4
3
0
രണ്ട്
0
1
2
5
4
3
മൂന്ന്
5
4
3
0
1
2
നാലു
5
4
3
0
1
2
അഞ്ച്
4
3
0
1
2
5
രണ്ടാമത്തെ സ്പിൻ കഴിഞ്ഞ ശേഷം ഡി ഒന്നാം സ്ഥാനത്ത് എത്തിയെങ്കിൽ 0,1,2,5,4,3 എന്നതായിരിക്കണം നില. എതിരായി ഇരിക്കുന്നവർക്ക് കിട്ടുന്ന ആകെ സ്കോർ 5 ആയിരിക്കും. എല്ലായ്പ്പൊഴും. എ + ഡി – 5, ബി + ഇ – 5, സി + എഫ് – 5. അതായത് 5 തവണ തിരിഞ്ഞ് കഴിയുമ്പോൾ ഇവർക്ക് കിട്ടുന്ന ആകെ പോയിന്റുകൾ 25 ആയിരിക്കും. എ ആണു മൽസരം ജയിച്ചത് എന്നറിയാം. അതായത് ഡി ആണു ഏറ്റവും അവസാനം ആയി ഫിനിഷ് ചെയ്തത്. ഡി ക്ക് കിട്ടിയത് 12 ഓ അതിൽ കുറവോ ആണു. എന്നാൽ 12 ആകാനും പാടില്ല. എന്തെന്നാൽ അങ്ങിനെ വരുമ്പോൾ എ ഒറ്റക്ക് മൽസരം വിജയിക്കില്ല. അതിനർത്ഥം ഡി ക്ക് 11 ഓ അതിൽ താഴെയോ ആണു കിട്ടിയത് എന്നാണൂ. ലഭ്യമായ വിവരം വെച്ച് അയാൾക്ക് 9 സ്കോർ ഉണ്ട്. അതിനർതം ഒരു തവണ 0 ലഭിച്ചിരിക്കണം എന്നാണ്. അടുത്ത രണ്ട് തവണയിൽ ഡി-ക്ക് ലഭിച്ചിരിക്കാവുനത് 0-0,0-1,0-0,0-1,1-1,1-2 എന്നിങ്ങനെയാവാം. 0-0, 0-2 എന്നിവ ആയാൽ എ ഒറ്റക്ക് ജയിക്കില്ല. 1-1 ആണെങ്കിൽ എഫ് ആയിരിക്കും വിജയി. 0-1 ആണു അവശേഷിക്കുന്ന ഒപ്ഷൻ.