ഒരു സ്കൂൾ കായികമേളയിൽ 3 സ്കൂളുകൾ പങ്കെടുത്തു. കായികമേളയെ കുറിച്ച് നമുക്ക് അറിയാവുന്നത് ഇതാണ്. ഓരൊ ഇനത്തിലും സ്കൂളിനെ പ്രതിനിധീകരിച്ച് ഒരാൾ മാത്രം. അതായത് ഓരോ ഇനത്തിലും 3 മൽസരാർഥികൾ, ഒരു സ്കൂളിൽ നിന്നും ഒരാൾ
സ്കൂൾ 1 – 22 പോയിന്റ്, സ്കൂൾ 2 – 9 പോയിന്റ്, സ്കൂൾ 3 – 9 പോയിന്റ്
സ്കൂൾ 2 ഷോട്ട്പുട്ടിൽ വിജയിച്ചു.
ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് പോയിന്റുകൾ x,y,z . x > y > z. മൂന്നും പൂർണ സംഖ്യകൾ.
ഹൈജമ്പ് മൽസരം ഉണ്ടായിരുന്നു എങ്കിലും വിജയി ആരാണെന്ന് അറിയില്ല എന്നാണു കാണാൻ പോയ കുട്ടികൾ പറഞ്ഞത്.
ഇത്രയും വിവരങ്ങൾ ഉപയോഗിച്ച് ഹൈജമ്പ് വിജയി ആരാണെന്ന് പറയാൻ സാധിക്കുമെങ്കിൽ ആരാണു ഹൈജമ്പ് വിജയി? എത്ര ഇനത്തിൽ മൽസരങ്ങൾ ഉണ്ടായിരുന്നു? ഓരോ സ്കൂളും എത്ര ഇനങ്ങളിൽ വിജയികൾ ആയി? x,y,z എത്രയെന്ന് കണ്ടുപിടിക്കാമോ?
ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം.
ഉത്തരം : സ്കൂൾ 1 – ഹൈജമ്പ് വിജയി, 5 ഇനങ്ങളീൽ മൽസരം, സ്കൂൾ 3 ഒരു ഇനത്തിലും വിജയിച്ചില്ല. X = 5, y = 2, z = 1
ഒന്നാം സ്ഥാനത്തിനു ചുരുങ്ങിയത് 3 പോയിന്റെങ്കിലും ഉണ്ടായിരിക്കണം. സ്കൂൾ 2 ഒരു ഇനത്തിൽ ജയിചു, 2 ഇനങ്ങൾ ഉണ്ടായിരുന്നു, ആകെ പോയിന്റ് 9 എന്നതിൽ നിന്ന് ഒന്നാം സ്ഥാനത്തിനു 8 പോയിന്റിൽ കൂടുതൽ ഉണ്ടാകില്ല എന്നും അനുമാനിക്കാം. ഇനി 8 ആണെങ്കിൽ രണ്ട് മൽസര ഇനങ്ങൾ മാത്രം അപ്പോൾ ഒരു സ്കൂളിനു 22 പോയിന്റ് കിട്ടാൻ സാധിക്കില്ല. 7, 6, 4, 3 എന്നിവയും സാധിക്കില്ല എന്ന് കാണാം. 5 മാത്രമാണു സാധ്യത. 5 ആണു ഒന്നാം സ്ഥാനത്തിനു ലഭിക്കുന്നത് എങ്കിൽ 5 ഇനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം. സ്കൂൾ 2 നു 9 പോയിന്റ് എന്നതിനാൾ 5 + 1 + 1 + 1 + 1 ആയിരിക്കും. സ്കൂൾ 1 നു 22 പോയിന്റ് ലഭിക്കണം എങ്കിൽ 3 വിജയം, പിന്നെ 7 പോയിന്റ് ലഭിക്കണം. അല്ലെങ്കിൽ 4 വിജയം പിന്നെ 2 പോയിന്റ്. മൂന്നോ അതിൽ താഴെയോ വിജയം ആണെങ്കിൽ അതിനർഥം സ്കൂൾ 3 നു 9ൽ കൂടുതൽ പോയിന്റുകൾ ലഭിക്കും എന്നാണു. എന്നാൽ സ്കൂൾ 3 നു 9 പോയിന്റുകൾ ആണു ലഭിച്ചത് എന്ന് നമുക്ക് അറീയാം. അങ്ങിനെ വരുമ്പോൾ സ്കൂൾ 1 നു 4 ജയവും മറ്റൊരു ഇനത്തിൽ 2 പോയിന്റും ലഭിക്കുന്നു. സ്കൂൾ 3 നു നാലു ഇനങ്ങളിൽ രണ്ടാം സ്ഥനവും ഒരു മൂന്നാം സ്ഥാനവും ആണെന്ന് കാണാം. ഇതിൽ നിന്ന് ഹൈജമ്പ് വിജയി സ്കൂൾ 1 ആണെന്ന് കണക്കാക്കാം.
ശരിയുത്തരം രേഖപ്പെടുത്തിയവർ : അജീഷ് കെ ബാബു, സിജിൻ,