Day 5 – Puzzle 15 – Season 3




 

Solution :
2 ജ്യോത്സ്യന്മാർ.
Exactly two astrologers.
 

Explanation : 

എല്ലാ ജ്യോത്സ്യൻമാരും തോൽക്കാൻ പറ്റില്ല എന്ന് വ്യക്തമാണ്. ഒരാൾ എങ്കിലും വിജയിക്കണം. അപ്പോൾ, വിജയിയുടെ ഇടതും വലത്തും ഇരിക്കുന്നവർ ഒഴിച്ച് ബാക്കി എല്ലാരും തോറ്റിരിക്കണം. ഇവർ ഇരുവരുടെയും ഒരു വശത്തു നമ്മുടെ വിജയി. മറുവശത്തിരിക്കുന്നവർ അല്ലാത്തവരെല്ലാം തോറ്റു എന്നാണ് ഇവർ (വിജയിയുടെ ഇടതും വലതും ഇരിക്കുന്നവർ) പ്രവചിച്ചിരിക്കുന്നത്. അതായതു വിജയിയുടെ ഇടത് ഇരിക്കുന്ന ജ്യോത്സ്യൻ വലതു ഇരിക്കുന്നയാൾ തോറ്റു എന്നും, വലതു ഇരിക്കുന്ന ജ്യോത്സ്യൻ ഇടതു ഇരിക്കുന്നയാൾ തോറ്റു എന്നുമാണ് പ്രവചിച്ചിരിക്കുന്നത്. അവരിൽ കൃത്യം ഒരാൾ പറഞ്ഞത് സത്യം ആകണം. ഇരുവരിൽ ഒരാൾ വിജയിക്കണം. അപ്പോൾ അടുത്തടുത്തിരിക്കുന്ന രണ്ടു ജ്യോത്സ്യന്മാർ വിജയികളാകണം

It cannot happen that none passed – because in that case one of the astrologers prediction that the ten astrologers he was asked about would fail would be correct. So we have at least one winning astrologer who correctly predicted that the 10 astrologers except his immediate neighbours failed. So know what happened to 11 astrologers. Now of the two immediate neighbours of our “winner”, only one could have passed the test- These two would have predicted that the other fails and only one of that can be correct.




Best Explanation : GEOFRENCE F

13 ജോത്സ്യന്മാർ വൃത്തത്തിൽ ഇരുന്നാൽ അതിൽ ഒരു ജ്യോത്സ്യന്റെ പ്രവചനം ശരിയാണെന്ന് കണക്കിലെടുത്താൽ ആ ജോത്സ്യൻ്റെ ഇടത്തും വലത്തും ഉള്ള ജോത്സ്യന്മാർ ഒഴികെ ബാക്കി 10 ജോത്സ്യന്മാർ തോൽക്കുന്നതായി കാണാം.ഇടതുവശത്തെയോ വലതുവശത്തെയോ ജ്യോത്സ്യന്മാരിൽ ആരുടെയെങ്കിലും പ്രവചനം ശരിയാണെന്ന് കണക്കിലെടുത്താൽ അവൻ്റെ ഇടതുവശത്തെയും വലതുവശത്തെയും ജോത്സ്യൻമാർ ഒഴികെ ബാക്കി 10 പേർ തോൽക്കും ആ 10 പേർ തോൽക്കുന്നതോടു കൂടി നേരത്തെ തിരഞ്ഞെടുത്ത 3 ജ്യോത്സ്യന്മാരിൽ ഒരു ജോത്സ്യൻ കൂടി ഒഴിവാകും ബാക്കി വന്ന രണ്ട് ജോത്സ്യന്മാരുടെ പ്രവചനങ്ങൾ കൂടെ കണക്കിലെടുത്താൽ തങ്ങളുടെ അടുത്തിരിക്കുന്ന രണ്ടുപേർ ഒഴികെ ബാക്കി 10 പേർ തോറ്റു എന്ന് പ്രവചിച്ചാലും ഈ രണ്ടു ജോത്സ്യന്മാരും ഒരു കാരണവശാലും തോൽക്കത്തില്ല. അതോടൊപ്പം പരമാവധി 2 ജോത്സ്യൻ മാരെ വിജയിക്കുകയുള്ളു.

Attempts167
Correct19
Best ExplanationGEOFRENCE F

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.