ഒറ്റച്ചോദ്യം
ശാസ്ത്രകേരളത്തിന്റെ എല്ലാ ലക്കത്തിലും ഒരു ചോദ്യം ഉണ്ടാവും. നിങ്ങളുടെ കൗതുകവും താല്പര്യവും ഉണർത്തുന്നത്. അതിന്റെ ഉത്തരം നിങ്ങൾ കണ്ടെത്തണം. ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ യുക്തിസഹമായി അവ വിശദീകരിച്ച് 200 വാക്കിൽ കവിയാതെ ‘ശാസ്ത്രകേരള’ത്തിനെഴുതാമോ? ഏറ്റവും നല്ല കുറിപ്പ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ ആർക്കും പങ്കെടുക്കാം. ജനുവരി ലക്കത്തിലെ ചോദ്യം ചുവടെ
എന്തുകൊണ്ട് ജനുവരിയില്‍ നമുക്ക് തണുപ്പുകാലം ?
ഭൂമി സൂര്യനെ ചുറ്റുന്നത് ദീർഘവൃത്താകൃതി പാതയിലാണെന്നറിയാമല്ലോ. അതിനാൽ ഭൂമി സൂര്യനുമായി ഏറ്റവും അടുത്തുവരുന്നത് ജനുവരി 4 നാണ്. എന്നാൽ നമുക്കപ്പോൾ സാധാരണയിൽ കവിഞ്ഞ ചൂട് ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല നല്ല തണുപ്പാണ് അനുഭവപ്പെടുക. ഇതെന്തുകൊണ്ടാണ്?