ഞാൻ രാവിലെ വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ തെക്കോട്ടു നടക്കും. പിന്നെ ഒരു കിലോ മീറ്റർ കിഴക്കോട്ട് നടക്കും. അവസാനം, ഒരു കിലോ മീറ്റർ വടക്കോട്ടും നടക്കും. ഇനി ഓട്ടോ പിടിച്ച് വീട്ടിൽ പോകുമോ എന്ന് ചോദിക്കണ്ട, അതോടെ ഞാൻ വീട്ടിലെത്തും. എന്റെ വീട് എവിടെയാണ് എന്നു പറയാമോ? രണ്ട് ക്ലൂ കൂടി തരാം, ഭൂമിയിൽത്തന്നെയാണ് വീട്, എന്നാൽ, ഉത്തരധ്രുവത്തിലല്ല.
ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു
പറയാൻ കഴിയില്ല. കാരണം ചോദ്യത്തിലെ നിബന്ധനകൾ പാലിക്കുന്ന തരത്തിൽ ഭൂമിയിലുള്ള സ്ഥലങ്ങളുടെ എണ്ണം, അനന്തമാണ്.
ദക്ഷിണധ്രുവം കേന്ദ്രമായി ഒരു കിലോ മീറ്റർ ചുറ്റളവുള്ള ഒരു വൃത്തം സങ്കല്പി്ക്കൂ. അതിൽ നിന്ന് ഒരു കിലോമീറ്റർ വടക്ക് എവിടെ നിന്ന് പുറപ്പെട്ടാലും, ഒരു കിലോ മീറ്റർ തെക്ക് ആ വൃത്തത്തിലെത്തി അതിലൂടെ 1 കി മീ നടന്ന് തിരികെ അവിടെത്തന്നെ എത്താം, വീണ്ടും 1 കി മീ വടക്കോട്ടു നടന്ന് വീട്ടിലുമെത്താം. അതു തന്നെ അനന്തം സാദ്ധ്യതകളായി. ഇനി ദക്ഷിണധ്രുവം കേന്ദ്രമാക്കി അര കി മീ ചുറ്റളവുള്ള വൃത്തം വരച്ചാലോ? രണ്ടു തവണ അതിലൂടെ നടക്കണമെന്നേയുള്ളൂ, അനന്തം സാദ്ധ്യതകൾ അവിടെയുമുണ്ട്. ഇനി, മുന്നിലൊന്ന് നാലിലൊന്ന്, തുടങ്ങി അനന്തസാദ്ധ്യതകൾ വേറെയുമുണ്ട്.