5th Solvay Conference on Quantum Mechanics, 1927
1927-ൽ ബ്രസ്സൽസിൽ നടന്ന സോൾവേ കോൺഫറൻസ്, ലോകത്തിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരുടെ സംഗമമയിരുന്നു. ചിത്രത്തിലെ ഇരുപത്തിയൊമ്പത് ശാസ്ത്രജ്ഞർ കഴിഞ്ഞ നൂറ്റാണ്ടിനെ മാറ്റിമറിച്ച ശാസ്ത്രനേട്ടങ്ങളുടെ ശില്പികളാണ്.; സോൾവേ കോൺഫറൻസിൽ പങ്കെടുത്തവരിൽ പതിനേഴു പേർ നൊബേൽ സമ്മാനം നേടി, മിക്കവരും പലതവണ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
1927-ലെ അഞ്ചാമത് സോൾവേ കോൺഫറൻസിൽ നിന്നുള്ള പ്രശസ്തമായ ചിത്രമാണ് താഴെ കൊടുത്തത്.
ഫോട്ടോയിൽ കണ്ടെത്തൂ..തൊട്ടുകാണിക്കൂ.
ബെൽജിയൻ രസതന്ത്രജ്ഞനും വ്യവസായിയുമായ ഏണസ്റ്റ് സോൾവേ (16 ഏപ്രിൽ 1838 – 26 മെയ് 1922) ആണ് ഈ കോൺഫറൻസ് പരമ്പരയ്ക്ക് തുടക്കമിട്ടത്. ആദ്യത്തെ സമ്മേളനം 1911 ഒക്ടോബറിൽ ബ്രസൽസിൽ നടന്നു. കോൺഫറൻസിലേക്ക് ക്ഷണിക്കാൻ ഇരുപത്തിയഞ്ച് ശാസ്ത്രജ്ഞരെ മാത്രമാണ് തിരഞ്ഞെടുത്തത്. സർ ഏണസ്റ്റ് റൂഥർഫോർഡ്, ഹെൻറി പോയിൻകെയർ, പോൾ ലാംഗേവിൻ, മാക്സ് പ്ലാങ്ക്, ഹെൻഡ്രിക് ലോറൻസ്, മേരി ക്യൂറി, ആൽബർട്ട് ഐൻസ്റ്റീൻ (ഏറ്റവും പ്രായം കുറഞ്ഞ ക്ഷണിതാവ്) എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
ആദ്യത്തെ സമ്മേളനം 1911 ഒക്ടോബറിൽ ബ്രസൽസിൽ നടന്നു. കോൺഫറൻസിലേക്ക് ക്ഷണിക്കാൻ ഇരുപത്തിയഞ്ച് ശാസ്ത്രജ്ഞരെ മാത്രമാണ് നേൺസ്റ്റ് തിരഞ്ഞെടുത്തത്. സർ ഏണസ്റ്റ് റൂഥർഫോർഡ്, ഹെൻറി പോയിൻകെയർ, പോൾ ലാംഗേവിൻ, മാക്സ് പ്ലാങ്ക്, ഹെൻഡ്രിക് ലോറൻസ്, മേരി ക്യൂറി, ആൽബർട്ട് ഐൻസ്റ്റീൻ (ഏറ്റവും പ്രായം കുറഞ്ഞ ക്ഷണിതാവ്) എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
1927-ലെ അഞ്ചാമത് സോൾവേ കോൺഫറൻസ് ഫോട്ടോ നിറം നൽകിയപ്പോൾ