ജ്യോതിശ്ശാസ്ത്ര കോൺഗ്രസ്സിലെ ചോദ്യപ്പെട്ടി – സെഷനിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാം. സാധാരണ കുട്ടികളും മുതിർന്നവരുമൊക്കെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എങ്ങനെ രസകരമായി, ലളിതമായി, വ്യക്തതയോടെ ഉത്തരം പറയാം എന്ന് നമുക്ക് പരിപാടിയിൽ വെച്ച് ചർച്ച ചെയ്യാം.
ജ്യോതിശ്ശാസ്ത്ര ക്ലാസ്സിൽ ഉയർന്നുവരാറുള്ള ചോദ്യങ്ങൾ ഇതുവരെ ശേഖരിച്ചവ ചുവടെ കാണാം:
1. ഏറ്റവും വലിയ നക്ഷത്രം ഏതാണ്? 2. ഏറ്റവും വലിയ ഗാലക്സി ഏതാണ് ? 3. എന്താണ് വേം ഡ്രൈവ് (Worm drive)? 4. എന്താണ് വൈറ്റ് ഹോൾ? 5. സൂര്യൻ ബ്ലാക്ക് ഹോൾ ആകുമോ? 6. തിരുവാതിര പൊട്ടിത്തെറിക്കുമോ? 7. ഭൂമിയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ജീവനുണ്ടോ? 8. യു.എഫ്.ഒ ശരിക്കും ഉണ്ടോ? 9. അസ്ട്രോണമർ ആവാൻ ഏതു കോഴ്സ് പഠിക്കണം? 10. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ ലിസ്റ്റിൽ നിന്ന് പുറത്താക്കാൻ കാരണമെന്താണ്? 11. കേരളത്തിൽ എന്താ ഒബ്സർവേറ്ററികൾ ഇല്ലാത്തത്? 12. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയുന്നത് എങ്ങനെയാണ്? 13. ഒരു ടെലിസ്കോപ്പ് വാങ്ങാൻ എന്ത് ചെലവ് വരും? 14. ടെലിസ്കോപ്പ് എവിടെയാണ് വാങ്ങാൻ കിട്ടുക? 15. ആൻഡ്രോമിഡയെ നമുക്ക് കാണാൻ പറ്റുമോ? 16. പ്രോക്സിമ സെന്റോറിയെ നമുക്ക് കാണാൻ പറ്റുമോ? 17. മിൽക്കി വേയെ (Milky Way) എങ്ങനെ കാണാം? 18. വ്യാഴത്തിന് എത്ര മൂൺസുണ്ട്? ശനിക്കോ? 19. മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടോ? 20. ശുക്രനെ ടെലിസ്കോപ്പിലൂടെ നോക്കുമ്പോൾ ചന്ദ്രക്കല പോലെ കാണുന്നത് എന്തുകൊണ്ടാണ്? 21. ചൊവ്വാദോഷം എന്നാൽ എന്താണ്? 22. ആയില്യം നക്ഷത്രത്തെ കാണിച്ചു തരാമോ? 23. നക്ഷത്രങ്ങളുടെ ആകൃതി എന്താണ്? 24. ഗ്രഹങ്ങൾക്കെല്ലാം ഗോളാകൃതിയാണോ? 25. നക്ഷത്രങ്ങളിലേക്കുള്ള ദൂരം എങ്ങനെയാണ് കണക്കാക്കുന്നത്?