1.
നക്ഷത്രങ്ങളിൽ നിന്ന് വരുന്ന ഭീമമായ ഊർജത്തെ വിശദീകരിക്കാനുപയോഗിക്കുന്ന ഈ സമവാക്യം ആരുടേതാണ്?
2.
പ്രപഞ്ചോൽപ്പത്തിയെപ്പറ്റി പഠിക്കുന്നതിനായി പല ദൗത്യങ്ങളും ഉണ്ടായിട്ടുണ്ട് അത്തരത്തിൽ ഒരു ദൗത്യമായിരുന്ന ഒസിരിസ് റെക്സ് ഏത് ഛിന്ന ഗ്രഹത്തിലെ സാമ്പിൾ ശേഖരിച്ചാണ് മടങ്ങി വന്നത്?
3.
“യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ" എന്നത് യുക്തിവാദി മാസികയുടെ ആപ്തവാക്യമാണ്. ആരാണിത് എഴുതിയ നവോത്ഥാന നായകൻ.
4.
ബഹിരാകാശത്തിൽ ഹബ്ൾ ടെലിസ്കോപ്പിന്റെ പിൻഗാമിയായ ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ (James Webb Telescope) ഏറ്റവും പ്രധാനഭാഗമായ primary mirror നിർമിച്ചിരിക്കുന്നത് ഒരു മൂലകം ഉപയോഗിച്ചാണ്?
ബഹിരാകാശത്തെ 50 കെൽവിനും താഴെയുള്ള താപനിലയിലെ വലിയ വ്യതിയാനങ്ങൾ താങ്ങാൻ കഴിയുന്ന, വളരെ നല്ല മിനുസത്തിൽ പോളീഷ് ചെയ്തെടുക്കാൻ സാധിക്കുന്ന, അണുഭാരവും സാന്ദ്രതയും വളരെ കുറഞ്ഞ, പ്രകാശത്തിന്റെ പ്രതിപതനത്തെ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുന്ന ഈ മൂലകം ഏതാണ്?
5.
1906 അലോയ്സ് അൽഷിമേർസ് എന്ന ജർമ്മൻ സൈക്യാട്രിസ്റ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറിൽ ചില പ്രത്യേക വ്യത്യാസങ്ങൾ കണ്ടെത്തി . അവിടെ നിന്നാണ് അൽഷിമേർസ് രോഗത്തിന്റെ ചരിത്രം തുടങ്ങുന്നത്. ലോക അൽഷിമേഴ്സ് ദിനം എന്നാണ്?
7.
ശാസ്ത്ര പ്രതിഭയെ തിരിച്ചറിയുക.
8.
ഈയിടെ അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ഒരാളുടെ പുസ്തകത്തിൻറെ പേരാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ആരാണ് ഈ പുസ്തകം രചിച്ചിരിക്കുന്ന പരിസ്ഥിതി പ്രവർത്തകർ ?
9.
ജനീവയിൽ സ്ഥിതി ചെയ്യുന്ന കണികാപരീക്ഷണ കേന്ദ്രമായ സേണിന്റെ (CERN) പൂർണ നാമം എന്ത്?
10.
മനുഷ്യൻ ആദ്യമായി കൃത്രിമമായി നിർമിച്ച മൂലകം ഏത്?
11.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന വസ്തുക്കൾ ഏത് പരീക്ഷണശാലയിലാണ് കാണുക?
12.
കേരളത്തിൻ്റെ സംസ്ഥാന ശലഭത്തിൻ്റെ ചിത്രം ആണിത്.ഏതാണ് ഈ ശലഭം?
13.
നമ്മുടെ ആദിത്യ പേടകം സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്രയിലാണല്ലോ.ഡിസംബർ മാസത്തിൽ പേടകം ഒന്നാം ലഗ്രാഞ്ചിയൻ പോയിൻ്റിനടുതുള്ള ഭ്രമണ പഥത്തിൽ എത്തും.ഭൂമിയിൽ നിന്നും എത്ര ദൂരത്തിൽ ആണ് ഈ ഭ്രമണപഥം??
14.
താഴെ തന്നിരിക്കുന്നവയിൽ കാർബനിൻ്റെ രൂപാന്തരം (allotrope) അല്ലാത്തത് എത്?!