Solution: 1
N അഞ്ചിന്റെ ഒരു ഗുണിതത്തേക്കാൾ 2 കൂടുതലാണ്
N = 5k + 2
3N = 3(5k + 2)
അതായതു അഞ്ചിന്റെ ഒരു ഗണിതവും ആറും.
6 = 5 + 1 .
അപ്പോൾ 3N എന്ന സംഖ്യ അഞ്ചിന്റെ ഒരു ഗുണിതത്തെക്കാളും 1 കൂടുതലാണ്. N is two more than a multiple of 5.
N = 5k + 2
3N = 3(5k + 2) = multiple of 5 + 6,
which is the same as (a multiple of 5) + 1.
Best Explanation : Pranav DP
ഒരു സംഖ്യയെ 5 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2.
അതേ സംഖ്യയെ 3 കൊണ്ട് ഗുണിക്കുമ്പോൾ ഈ ശിഷ്ടം വരുന്ന 2 ഉം 3 കൊണ്ട് ഗുണിക്കപ്പെടുന്നു.
അങ്ങിനെ അത് 2×3 = 6 ആകുന്നു. ഈ 6 ൽ നിന്ന് ഒരു 5 എടുത്താലും അവസാനം ശിഷ്ടം ആയി 1 ആണ് അവശേഷിക്കുന്നത്.
അതായത്, N എന്ന സംഖ്യയെ 5x+2 എന്ന് എടുക്കാം (5 ൻ്റെ ഒരു ഗുണിതവും, 2 എന്ന ശിഷ്ടവും).
അപ്പോൾ 3N = 3(5x+2) = 15x + 6
= 15x + 5 + 1 = 5(3x+1) + 1
അതായത്, 5 ന്റെ ഒരു ഗണിതവും, 1 ശിഷ്ടവും കിട്ടും.