Solution : രണ്ട് പേരും പീക്കിരികൾ. Both are Peekiris
“ഒന്നുകിൽ ഞാൻ ഒരു പോക്കിരിയാണ് അല്ലെങ്കിൽ മോളിയൊരു പീക്കിരിയാണ്” എന്ന് ഒരു പോക്കിരിക്ക് പറയാൻ പറ്റില്ല. എന്തുകൊണ്ട്? കാരണം “ഒന്നുകിൽ ഞാൻ ഒരു പോക്കിരിയാണ് അല്ലെങ്കിൽ, …” എന്നു തുടങ്ങുന്ന ഏതു പ്രസ്താവനയും ഒരു പോക്കിരി പറഞ്ഞാൽ അത് സത്യമാകും . അതുകൊണ്ടു ബോബൻ ഒരു പീക്കിരിയാണ് . ബോബൻ പീക്കിരിയായ സ്ഥിതിക്ക് അവൻ പറഞ്ഞത് സത്യമായിരിക്കണം . ബോബൻ പറഞ്ഞതിന്റെ ആദ്യപകുതി തെറ്റായതുകൊണ്ട് രണ്ടാമത്തെ പകുതി ശരിയായാലേ പറഞ്ഞത് സത്യമാകു. അപ്പോൾ “മോളിയൊരു പീക്കിരിയാണ്” എന്ന ഭാഗം സത്യമാണ്. മോളിയും പീക്കിരിയാണ്.
The statement “Either I am a Pokkiri or Molly is a Peekiri” cannot be made by a Pokkiri since if it were then it would be a true statement made by a Pokkiri. Therefore, Boban is a Peekiri. Since the statement made by Boban has to be true, it must be true that Molly is a Peekiri.
Best Explanation : Umesh P Narendran ബോബൻ പോക്കിരിയാണെന്നിരിക്കട്ടേ. അപ്പോൾ ആ പറഞ്ഞതു കള്ളമാണ്. എന്നു വെച്ചാൽ ബോബൻ പീക്കിരിയും മോളി പോക്കിരിയും ആകണം. (മറ്റു മൂന്നു പെർമ്യൂട്ടേഷനുകളിലും അതു സത്യമാകും.) അതായത് ബോബൻ പോക്കിരിയല്ല. അതുകൊണ്ട് ബോബൻ പീക്കിരിയാണ്. അപ്പോൾ ബോബൻ പറഞ്ഞത് സത്യമാണ്. അതു സത്യമാകാൻ ബോബൻ പോക്കിരിയല്ലാത്തതുകൊണ്ട് മോളി പീക്കിരിയായേ പറ്റൂ.