Solution:Boban is a Peekiri, Molly is a Pokkiri. ബൊബൻ : പീക്കിരി മോളി: പോക്കിരി
The statement “At least one of us is a Pokkiri” cannot be made by a Pokkiri. If it is made by a Pokkiri, it is a true sentence which contradicts the fact that Pokkiris always lie. Therefore, Boban is a Peekiri. Thus, it is indeed true that at least one of them is a Pokkiri which has to be Molly.
“ഞങ്ങളിൽ ഒരാളെങ്കിലും പോക്കിരിയാണ് “ എന്ന് ഒരു പോക്കിരി ഒരിക്കലും പറയില്ല. എന്തുകൊണ്ട്? കാരണം ഒരു പോക്കിരി പറയുമ്പോൾ അത് ഒരു സത്യമാണല്ലോ. പോക്കിരികൾ ഒരിക്കലും സത്യം പറയാറില്ല. അതുകൊണ്ടു ബോബൻ ഒരു പീക്കിരിയാണ് .
ബോബൻ പീക്കിരി ആയ സ്ഥിതിക്ക് അവൻ പറഞ്ഞത് സത്യമാണ്. അപ്പോൾ അവരിൽ ഒരാളെങ്കിലും പോക്കിരിയാണ്. ആ പോക്കിരി മോളിയാണ്, മോളീ മാത്രമാണ്, മോളി അല്ലാതെ മറ്റാരുമല്ല 🙂
Best Explanation :Ruben B Mathew
ബോബൻ പോക്കിരി ആയിരുന്നെങ്കിൽ പറയുന്നത് കള്ളമാകണ്ടേ. ബോബൻ തന്നെ പോക്കിരി ആയ സ്ഥിതിക്ക് പറഞ്ഞത് സത്യമാണ്. അതിനാൽ ബോബൻ പീക്കിരി ആണ്. പറഞ്ഞത് സത്യമാകേണ്ട സ്ഥിതിക്ക് മോളി പോക്കിരിയും.