കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് നിരവധി അന്തര്‍ദേശീയ, ദേശീയ ഏജന്‍സികള്‍, ശാസ്ത്രഗവേഷണസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്സിബിഷനാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള. 2024 ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വെച്ചാണ് GSFK സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍ GSFKയുടെ ഔട്ട്റീച്ച്, അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി Evolution Quiz
Global Science Festival of Kerala (GSFK) യുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ജീവപരിണാമം വിഷയത്തിൽ സംസ്ഥാന തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ആര്‍ക്കെല്ലാം പങ്കെടുക്കാം ?
ആര്‍ട്സ് , സയന്‍സ്, പ്രൊഫഷണല്‍, ബി.എഡ്. കോളേജുകളിലെയും പോളിടെക്നിക് കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരു കോളേജിനെ പ്രതിനിധീകരിച്ച് എത്ര ടീമിനും പ്രിലിമിനറി തലത്തില്‍ പങ്കെടുക്കാം. 2024 ജനുവരി 10 മുതല്‍ പ്രിലിനമിനറി ക്വിസ്സിനുള്ള രജിസ്ട്രേഷന് ആരംഭിക്കും.
പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
- പ്രിലിമിനിറി തലം
പ്രിലിമിനറി തലം ഓണ്‍ലൈനായാണ് സംഘടിപ്പിച്ചത്. ജനുവരി 22, 23 തിയ്യതികളിൽ നടന്ന പ്രിലിമിനറി തലത്തില്‍ 623 വിദ്യാര്ർത്ഥികൾ പങ്കെടുത്തു. പ്രിലിമിനറി മത്സരത്തിൽ
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ജനുവരി 22 7.30 ന് പ്രിലിമിനറി ക്വിസ്സിൽ പങ്കെടുക്കാം.
- ജില്ലാതലം
ജില്ലാതലം മുതൽ ഓഫ് ലൈൻ ആയിട്ടാണ് സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിലും ഒരു കോളേജുമായി സഹകരിച്ച് ആണ് സംഘടിപ്പിച്ചത്. സംസ്ഥാനതലത്തിലേക്ക് ജില്ലയിൽ ഒന്നാമതെത്തുന്ന ടീമീന് പങ്കെടുക്കാം.
ജില്ലാ തല മത്സരങ്ങൾ – കോളേജുകളും തിയ്യതിയും
- സംസ്ഥാനതലം
സംസ്ഥാന തലം ഫെബ്രുവരി 12 ഡാർവ്വിൻ ദിനത്തിന് തിരുവനന്തപുരത്ത് GSFK പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
- ഒന്നാം സമ്മാനം – 10,000 രൂപ
- രണ്ടാം സമ്മാനം – 5 ,000 രൂപ
- മൂന്നാം സമ്മാനം – 3,000 രൂപ