Day 9 – Puzzle 26 – Season 3




 
Solution :

40 cm.


Explanation : 
ഷഡ് ഭുജത്തിനകത്തു 11 സമചതുരങ്ങളും, 4 ഉം 3 ഉം ലംബ വശങ്ങളായുള്ള രണ്ടു മട്ട ത്രികോണങ്ങളും ഉണ്ട്. ഈ രണ്ടു മട്ട ത്രികോണങ്ങളും കരണങ്ങൾ ചേർത്ത് വച്ചാൽ 3 സമചതുരങ്ങളുള്ള ഒരു വശവും 4 സമചതുരങ്ങളുള്ള മറ്റൊരു വശവുമുള്ള ഒരു ദീർഘചതുരമാകും. ഇതിന്റെ പരപ്പളവ് 12 സമചതുരങ്ങൾ. ഷഡ് ഭുജത്തിന്റെ മൊത്തം പരപ്പളവ് 12 + 11 = 23 സമചതുരങ്ങൾ. ഇത് 92 sq cm ആണെന്ന് തന്നിട്ടുണ്ട്. അപ്പോൾ ഒരു സമചതുരത്തിന്ടെ പരപ്പളവ് 4 sq cm. സമചതുരണത്തിന്ടെ വശം 2 സിഎം. അപ്പോൾ ഷഡ് ഭുജത്തിന്റെ വശങ്ങളുടെ നീളം 2, 8, 10, 2, 8, 10 എന്നാകും. ചുറ്റളവ് 40 cm.
The hexagon covers 11 squares plus a 4 x 3 rectangle, That is the area of the hexagon is 23 squares. Given area is 92cm^2. So each square is of area 4 and dimension 2 cm. So the perimeter is (8 + 2 + 10 )*2 = 40 cm.



Best Explanation : Karthik. K GBHSS NEMMARA

ആദ്യം നമുക്ക് ഈ ഒരു ചിത്രത്തിൽ എത്ര സമചതുരങ്ങൾ ഉണ്ട് എന്ന് കണ്ടുപിടിക്കണം.. രണ്ടു വശത്തുമുള്ള ചരിഞ്ഞ വര parallel ആണ്. വലതു വശത്തുള്ള ത്രികോണം മുറിച്ച് ഇടതുവശത്തുള്ള ത്രികോണത്തിന് നേരെ ചേർത്ത് വച്ചാൽ അവിടെ നമുക്കൊരു ചതുരം കിട്ടും.

5 സമചതുരങ്ങൾ വീതിയിലും നാല് സമചതുരങ്ങൾ നീളത്തിലും ലഭിക്കും. അതുകൂടാതെ മൂന്ന് സമചതുരങ്ങൾ വേറെയും ലഭിക്കും. അങ്ങനെ മുഴുവനായി 23 സമചതുരങ്ങൾ ലഭിക്കും.

92/23=4 ആയതുകൊണ്ട് ഒരു സമചതുരത്തിന്റെ പരപ്പളവ് 4 cm². അങ്ങനെയാണെങ്കിൽ ഒരു വശം = √4= 2cm.

ഇനി നമുക്ക് ചുറ്റളവ് കണ്ടുപിടിക്കാം.
ചരിഞ്ഞ വരയുടെ നീളം കണ്ടെത്തുവാനായി പൈതഗോറസ് സദ്ധാന്തം ഉപയോഗിക്കാം. (ചരിഞ്ഞ വരെ ത്രികോണത്തിന്റെ കർണമായതുകൊണ്ട്)

ലംബം²+ പാദം²= കർണം²
8²+6²= കർണം²
64+36=കർണം²
100= കർണം²
കർണം=√100= 10cm

ചരിഞ്ഞ വരയുടെ നീളം 10 സെന്റീമീറ്റർ.
താഴെ ഒരു വശത്തിന്റെ നീളം 8 സെന്റിമീറ്റർ.
ഇത് കൂടാതെ ഒരു രണ്ട് സെന്റിമീറ്റർ കൂടി ഉണ്ട്.

അങ്ങനെ മുഴുവനായി ചുറ്റളവ് = 2(10+2+8)
= 2×20=40cm.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.