August 8, 2019February 7, 2021 ആവർത്തനപ്പട്ടികയിലെ മൂലകങ്ങളെക്കുറിച്ചുള്ള ക്വിസിലേക്ക് സ്വാഗതം 1. ജിപ്സവും പ്ലാസ്റ്റർ ഓഫ് പാരിസും ഈ മൂലകത്തിന്റെ സൾഫേറ്റുകൾ ആണ്. ? കാൽസ്യം പൊട്ടാസിയം മഗ്നീഷ്യം അലൂമിനിയം 2. പൊളോണിയം എന്ന മൂലകത്തിനു ആ പേര് ലഭിച്ചത് ഒരു രാജ്യത്തിൻറെ പേരിൽ നിന്നുമാണ്. ഏതാണാ രാജ്യം? ഹോളണ്ട് പോളണ്ട് പോർച്ചുഗൽ നെതർലൻഡ്സ് 3. ദിമിത്രിമെൻഡിലീവ് പ്രവചിക്കുകയും ഏകഅലൂമിനിയം എന്ന് പേരിടുകയും ചെയ്ത മൂലകം? നിഹോണിയം ഗാലിയം ടൈറ്റാനിയം ഇൻഡിയം 4. ഗ്രാഫൈറ്റ് എന്നത് ______ ന്റെ ഒരു രൂപമാണ് കാൽസ്യം കാർബൺ ഇരുമ്പ് സിലിക്കൺ 5. ആരാണീ പ്രസിദ്ധയായ ഇന്ത്യൻ രസതന്ത്ര ശാസ്ത്രജ്ഞ? അസിമ ചാറ്റർജി കമല സോഹോണി ജാനകി അമ്മാൾ അന്നാ മാണി 6. സെലീനിയത്തിന്റെ പേരുമായി ബന്ധപ്പെട്ട ആകാശഗോളം? സൂര്യന് ചന്ദ്രന് ശനി 7. മീനമാതാരോഗത്തിനു കാരണമാകുന്ന മൂലകം ഏതാണ്? ആഴ്സെനിക് ലെഡ് മെർക്കുറി താലിയം 8. ഈ മൂലകം മഞ്ഞ കലർന്ന പച്ച നിറമുള്ള ഒരു വാതകമാണ്. ഹീലിയം ഹൈഡ്രജൻ നൈട്രജൻ ക്ളോറിൻ 9. അര്ജന്റീന എന്ന ദക്ഷിണ അമേരിക്കൻ രാജ്യത്തിന് ആ പേര് കിട്ടിയത് ഈ മൂലകത്തിൽ നിന്നാണ്. നൈട്രജൻ ആർഗോൺ വെള്ളി സ്വർണം 10. സ്മാർട്ട് ഫോൺ ബാറ്ററികളിൽ ഇത് ഒരു പ്രധാന ഘടകം. കോപ്പർ അലൂമിനിയം ലിഥിയം ലെഡ് Hint അഭിപ്രായം രേഖപ്പെടുത്തൂ Name